പള്ളിമേട അപകടം: നാല് മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി

Monday 20 August 2018 11:19 am IST

കൊച്ചി: പറവൂര്‍ കുത്തിയത്തോട് സെന്റ് സേവ്യേഴ്സ് പള്ളിമേട ഇടിഞ്ഞ് കാണാതായവരില്‍ നാല് പേരുടെ മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു. കഴിഞ്ഞ ദിവസം ഇവിടെ നിന്ന് രണ്ട് പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തിരുന്നു. ഇതോടുകൂടി അപകടത്തില്‍ മരിച്ചവരുടെ എണ്ണം ആറായി.

കൊച്ചൗസേപ്പ്, ജോമോന്‍, പൗലോസ് എന്നിവരുടെ മൃതദേഹങ്ങളാണ് തിങ്കളാഴ്ച കണ്ടെടുത്തത്. ഒരാളെ തിരിച്ചറിയാനായിട്ടില്ല. പനയ്ക്കല്‍ ജെയിംസ്, ശൗരിയാര്‍ എന്നിവരുടെ മൃതദേഹങ്ങളാണ് ഞായറാഴ്ച പുറത്തെടുത്തത്. സൈനികരും നാട്ടുകാരും ചേര്‍ന്നാണ് അപകടത്തില്‍പ്പെട്ടവരുടെ മൃതദേഹങ്ങള്‍ പുറത്തെടുത്തത്.

പ്രളയത്തില്‍ അഭയം തേടി പള്ളിമേടയില്‍ തങ്ങിയവരുടെ മേലാണ് നനഞ്ഞുകുതിര്‍ന്ന കെട്ടിടം തകര്‍ന്നു വീണത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഒരാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കകയാണ്. സൈനികരും നാട്ടുകാരും ചേര്‍ന്നാണ് അപകടത്തില്‍പ്പെട്ടവരുടെ മൃതദേഹങ്ങള്‍ പുറത്തെടുത്തത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.