കേരളത്തിനുവേണ്ടി എല്ലാവരും ഒന്നിക്കണമെന്ന് മാർപാപ്പ

Monday 20 August 2018 11:40 am IST

വത്തിക്കാന്‍ സിറ്റി: പ്രളയത്തില്‍ ദുരിതമനുഭവിക്കുന്ന കേരളത്തിന് ഐക്യദാര്‍ഢ്യവുമായി ഫ്രാന്‍സിസ് മാര്‍പാപ്പ. അന്താരാഷ്ട്ര സമൂഹം കേരളത്തെ സഹായിക്കണമെന്നും കേരളത്തിന് വേണ്ടി എല്ലാവരും ഒന്നിക്കണമെന്നുും മാര്‍പ്പാപ്പ അഭ്യര്‍ത്ഥിച്ചു. 

സെന്റ് പീറ്റേഴ്സ് സ്‌ക്വയറിലെ പതിവ് പ്രാര്‍ഥനയ്ക്കു ശേഷമായിരുന്നു മാര്‍പാപ്പയുടെ അഭ്യര്‍ഥന. ദുരന്തത്തില്‍ സര്‍വ്വവും നഷ്ടപ്പെട്ടവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്നതായും മാര്‍പ്പാപ്പ പറഞ്ഞു. തുടര്‍ച്ചയായ മഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തിലും ഉരുള്‍പൊട്ടലിലും കേരളത്തിലെ ജനങ്ങള്‍ കഷ്ടപ്പെടുകയാണ്- അദ്ദേഹം പറഞ്ഞു. 

നിരവധിയാളുകള്‍ക്ക് ജീവന്‍ നഷ്ടമാവുകയും പലരെയും കാണാതാവുകയും ചെയ്തു. നിരവധിയാളുകള്‍ക്കു വീടുകള്‍ ഉപേക്ഷിക്കേണ്ടി വന്നു. വീടുകളും കാര്‍ഷിക വിളകളും വന്‍ തോതില്‍ നശിച്ചു. കേരളത്തിലെ സഹോദരീ സഹോദരന്മാര്‍ക്കുള്ള അന്താരാഷ്ട്ര സമൂഹത്തിന്റെ ഐക്യദാര്‍ഢ്യവും പിന്തുണയും വൈകരുത്'. അദ്ദേഹം ആവശ്യപ്പെട്ടു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.