നീരവ് മോദി ബ്രിട്ടണിലുണ്ടെന്ന് സ്ഥിരീകരണം; നടപടിക്രമങ്ങള്‍ വേഗത്തിലാക്കി കേന്ദ്രം

Monday 20 August 2018 2:31 pm IST
"nirav modi"

ന്യൂദല്‍ഹി: പഞ്ചാബ് നാഷണല്‍ ബാങ്ക് വായ്പ തട്ടിപ്പ് കേസിലെ പ്രധാന പ്രതി നീരവ് മോദി ബ്രിട്ടണിലുണ്ടെന്ന് ഔദ്യോഗിക സ്ഥിരീകരണം. ഇതാദ്യമായാണ് നീരവിന്റെ സാന്നിദ്ധ്യം ബ്രിട്ടണ്‍ സ്ഥിരീകരിക്കുന്നത്. 

നീരവ് യുകെയിലുണ്ടെന്നും വിട്ടു കിട്ടാനായി നടപടി ക്രമങ്ങള്‍ ആരംഭിച്ചതായും കേന്ദ്രസര്‍ക്കാര്‍ നേരത്തെ പാര്‍ലമെന്റിനെ അറിയിച്ചിരുന്നു. ബ്രിട്ടണിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ വഴിയാണ് നീരവിനെ വിട്ടുകിട്ടുന്നതിനുള്ള കത്ത് ഇന്ത്യ കൈമാറിയിട്ടുള്ളത്.13,500 കോടി രൂപയുടെ തട്ടിപ്പ് നടത്തിയതിനു ശേഷമാണ് നീരവ് മോദിയും മെഹുല്‍ ചോക്സിയും ഇന്ത്യയില്‍ നിന്ന് കടന്നത്.

മറ്റൊരു തട്ടിപ്പുകേസില്‍ ഇന്ത്യ തേടുന്ന മദ്യ വ്യവസായി വിജയ് മല്യയെ വിട്ടുകിട്ടാനുള്ള നടപടികള്‍ യുകെയില്‍ പുരോഗമിക്കുകയാണ്. കഴിഞ്ഞ പതിനാറു വര്‍ഷത്തിനിടെ ഇന്ത്യ ഇത്തരത്തില്‍ നല്‍കിയ ഒമ്പതു അപേക്ഷകള്‍ ബ്രിട്ടന്‍ തള്ളിയിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.