ലിവർപൂൾ: പ്രളയം നാശം വിതച്ച കേരളത്തിന് സഹായം നല്‍കുമെന്ന് ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ് ലിവർപൂൾ. ക്ലബ്ബിന്റെ ടാഗ് ലൈനായ ‘യു വില്‍ നെവര്‍ വാക്ക് എലോണ്‍’ എന്നാണ് കേരളത്തിനായി ക്ലബ് അറിയിച്ചത്. കേരളത്തില്‍ ലിവര്‍പൂളിന്റെ ഔദ്യോഗിക ആരാധക കൂട്ടായ്മയായ കേരള റെഡ്സിനോടാണ് സഹായം നല്‍കുമെന്ന് ലിവര്‍പൂള്‍ ഉറപ്പ് നല്‍കിയിരിക്കുന്നത്.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്കാന് അഭ്യര്‍ത്ഥിച്ച് കേരള റെഡ്സ് ട്വിറ്ററില്‍ നടത്തിയ കാംപെയിന് ലിവര്‍പൂള്‍ ക്ലബ്ബ് സി ഒയുടെ ശ്രദ്ധയില്‍ പെടുകയും അദ്ദേഹം ഇക്കാര്യത്തില്‍ സഹായം ഉറപ്പാക്കുകയുമായിരുന്നു.
നേരത്തെ ദുരിതത്തില്‍പെട്ടവര്‍ക്ക് ഐക്യദാര്‍ഢ്യവുമായി സ്പാനിഷ് ക്ലബ്ബ് ബാഴ്സലോണ രംഗത്ത് വന്നിരുന്നു. കേരളത്തിലെ മഹാപ്രളയത്തിന് ഇരകളായവരുടെ കുടുംബത്തിന് അനുശോചനമറിയിക്കുന്നതായും, എല്ലാവര്ക്കും പിന്തുണ ഉറപ്പാക്കുമെന്നും ബാഴ്സലോണ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: