ട്രെയിന്‍ ഗതാഗതം ഭാഗികമായി പുന:സ്ഥാപിച്ചു

Monday 20 August 2018 3:24 pm IST

തിരുവനന്തപുരം: പ്രളയക്കെടുതിയില്‍ അവതാളത്തിലായ ട്രെയിന്‍ ഗതാഗതം ഭാഗികമായി പുന:സ്ഥാപിച്ചു. ദീര്‍ഘദൂര ട്രെയിന്‍ സര്‍വീസുകളാണ് പുനഃസ്ഥാപിച്ചത്. പാലക്കാട്-കോയമ്പത്തൂര്‍-ചെന്നെ റൂട്ടുകളില്‍ ട്രെയിന്‍ ഇപ്പോള്‍ സര്‍വീസ് നടത്തുന്നുണ്ട്. തൃശൂര്‍-എറണാകുളം റൂട്ടില്‍ ദീര്‍ഘദൂര ട്രെയിനുകളില്‍ ചിലത് റദ്ദാക്കിയതൊഴികെ ബാക്കി ഒട്ടുമിക്ക ട്രെയിനുകളും സാധാരണ നിലയില്‍ ഓടുന്നുണ്ട്.

മുംബൈ-കന്യാകുമാരി ജയന്തി ജനത, നിസാമുദ്ദീന്‍-എറണാകുളം മംഗള എക്സ്പ്രസ് എന്നീ ട്രെയിനുകള്‍ ഇന്ന് സര്‍വ്വീസ് നടത്തി. മംഗലാപുരം-കോയമ്പത്തൂര്‍ ഇന്റര്‍സിറ്റി എക്സ്പ്രസ്, 12602-ചെന്നൈ മെയില്‍, 12686 മംഗലാപുരം-ചെന്നൈ സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസ്, 16603 മാവേലി എക്സ്പ്രസ്, 16630 മലബാര്‍ എക്സ്പ്രസ്, 56656 മംഗലാപുരം-കണ്ണൂര്‍ പാസഞ്ചര്‍, 16687 മംഗലാപുരം-മാതാ വൈഷ്ണോദേവി കത്ര നവ്യുഗ് എക്സ്പ്രസ്, 22638 മംഗലാപുരം-ചെന്നൈ വെസ്റ്റ് കോസ്റ്റ് എക്സ്പ്രസ് എന്നീ തീവണ്ടികളും കൃത്യസമയത്ത് ഓടുമെന്ന് റെയില്‍വേ അറിയിച്ചിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.