തിരുവനന്തപുരത്തുനിന്നും പാലക്കാടുവഴിയും ഇന്ന് പ്രത്യേക ട്രെയിനുകള്‍

Monday 20 August 2018 6:30 pm IST

കൊച്ചി: തടസപ്പെട്ട ട്രെയിന്‍ ഗതാഗതം പുനസ്ഥാപിക്കാന്‍ പ്രത്യേക ട്രെയിന്‍ സര്‍വീസുകള്‍:

- ഇന്ന് വൈകിട്ട് നാലുമണിക്ക് പാലക്കാട്ടുനിന്ന് പുനലൂര്‍ക്ക് പോകേണ്ടിയിരുന്ന പാലരുവി റദ്ദാക്കി.

- ഓടുന്ന ചില പ്രത്യേക ട്രെയിനുകള്‍

- കൊച്ചുവേളി- ഭുവനേശ്വര്‍: ഇന്ന് (ആഗസ്ത് 20) കാലത്ത് 11 ന് യാത്ര  തിരിച്ചു. കേരളത്തിലെ സ്‌റ്റോപ്പുകള്‍: കൊല്ലം, കായംകുളും, ആലപ്പുഴ, എറണാകുളം സൗത്ത്, ആലുവ, തൃശൂര്‍, പാലക്കാട് (വൈകിട്ട് 7.30) ഭുവനേശ്വര്‍ (ആഗസ്ത് 22)

- ബെംഗളൂരിലേക്ക്: കര്‍വാര്‍- മംഗലാപുരം- ബെംഗളൂരു വണ്ടികള്‍ നമ്പര്‍ 16514, 16512 എന്നീ ട്രെയിനുകള്‍ ഇന്ന് ഷൊര്‍ണൂര്‍, പാലക്കാട്, തിരുപ്പൂര്‍വഴി തിരിച്ചുവിടും. 

- കണ്ണൂര്‍- യശ്വന്ത്പൂര്‍ എക്‌സ്പ്രസ് (16528) കണ്ണൂരില്‍നിന്ന് ഇന്ന് വൈകിട്ട് ആറുമണിക്ക് തിരിക്കും. പാലക്കാട് ജങ്ഷനില്‍നിന്ന് രാത്രി 9.50ന് തിരിക്കും. 

- മംഗലാപുരത്തുനിന്ന് യശ്വന്ത്പൂരിലേക്കുള്ള വണ്ടി നമ്പര്‍ 16566, മംഗലാപുരത്തുനിന്ന് ഇന്ന് രാത്രി 8.15 ന് തിരിക്കും. പാലക്കാട്ട് നാളെ പുലര്‍ച്ചെ 2.25 ന് വണ്ടിയെത്തും. 

- കോയമ്പത്തൂരില്‍നിന്ന് ഒരു പ്രത്യേക ട്രെയിന്‍ ഇന്നുണ്ട്. 

- കൊച്ചുവേളയില്‍നിന്ന് പ്രത്യേക വണ്ടി ചെന്നൈക്ക് ഇന്ന് വൈകിട്ട് 5.20 ന് തിരിക്കും. നാളെ കാലത്ത് 10 മണിക്ക് ചെന്നൈയില്‍ എത്തും. ഇന്ന് രാത്രി 12 മണികഴിഞ്ഞ് പാലക്കാട്ടെത്തും. വര്‍ക്കല, കൊല്ലം, കായംകുളം, മാവേലിക്കര, ചെങ്ങന്നൂര്‍, തിരുവല്ല, ചങ്ങനാശേരി, കോട്ടയം, എറണാകുളം ടൗണ്‍, തൃശൂര്‍, പാലക്കാട്, കോയമ്പത്തൂര്‍ എന്നിവിടങ്ങളില്‍ നിര്‍ത്തും. 

- തിരുവനന്തപുരത്തുനിന്ന് സില്‍ച്ചറിലേക്ക് ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിക്ക് തിരിച്ച പ്രത്യേക ട്രെയിന്‍ (06337) ഇന്ന് രാത്രി 9.50ന് പാലക്കാട്ടെത്തും. കോയമ്പത്തൂരില്‍ 11.30 ന് എത്തും.

- തിരുവനന്തപുരത്തുനിന്ന് ചെന്നൈക്ക് ഇന്ന് രാത്രി എട്ടുമണിക്ക് തിരിക്കുന്ന പ്രത്യേക വണ്ടി നാളെ പുലര്‍ച്ചെ മൂന്നരയ്ക്ക് പാലക്കാട്ടെത്തും.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.