പരാഭക്തി എന്താണ്?

Tuesday 21 August 2018 1:06 am IST

(18-ാം അധ്യായം, ശ്ലോകം 54)

ഗീത ഏഴാം അധ്യായത്തില്‍ ആര്‍ത്തന്‍ ജിജ്ഞാസു, അര്‍ത്ഥാര്‍ഥി എന്നിവരുടെ ഭക്തിയുടെ സ്വഭാവം വിവരിച്ചശേഷം ഭഗവാന്‍ ജ്ഞാനിയുടെ ഭക്തിയെപ്പറ്റി പറയുന്നു.

''തേഷാം ജ്ഞാനി നിത്യയുക്തഃ

ഏക ഭക്തിര്‍ വിശിഷ്യതേ'' (ഗീത 7-ല്‍ 17)

(=ആര്‍ത്തന്‍ തുടങ്ങിയ ഭക്തന്മാരില്‍വച്ച്, നിത്യയുക്തനും ഏക ഭക്തിയുമായ ജ്ഞാനിയാണ് വിശിഷ്ടന്‍)

ശ്രീശങ്കരാചാര്യര്‍ വ്യാഖ്യാനിക്കുന്നു-

ജ്ഞാനീ= തത്ത്വവില്‍ (ഭഗവത്തത്ത്വം അറിയുന്നവര്‍) നിത്യയുക്തഃ (എപ്പോഴും ഭഗവാനോടു യുക്തനായി തന്നെ നില്‍ക്കുന്നു. മറ്റു ആര്‍ത്താദി ഭക്തന്മാര്‍ ഓരോ ആഗ്രഹം നേടാന്‍ വേണ്ടിയാണ് ഭജിക്കുന്നത്. കാര്യം സിദ്ധിച്ചാല്‍ പിന്നെ ഭജനവും നിര്‍ത്തും. ജ്ഞാനിയായ ഭക്തന്‍ ഭഗവാനില്‍നിന്ന് ഒന്നും ആഗ്രഹിക്കുന്നില്ല.

ഏകഭക്തിഃ- ശ്രീശങ്കരാചാര്യര്‍ പറയുന്നു.

''അന്യസ്യ ഭജ നീയസ്യ അദര്‍ശനാത് അതഃ സ ഏക ഭക്തിഃ

ഭജിക്കാന്‍ യോഗ്യതയുള്ള മറ്റൊരു ദേവനേയും കണ്ടുകിട്ടാത്തതുകൊണ്ട്, ശ്രീകൃഷ്ണ ഭഗവാനെ മാത്രം ഭജിക്കുന്നു.

ജ്ഞാനിനഃ അഹം അന്യര്‍ഥം പ്രിയഃ (ആ ജ്ഞാനിക്ക് എന്നോടു അതിര്‍കടന്ന സ്‌നേഹമാണ്.)

സ ച മമപ്രിയഃ- (ആ ജ്ഞാനി    എനിക്കും ഏറ്റവും പ്രിയപ്പെട്ടവനാണ്)

അപ്പോള്‍ അതിരില്ലാത്ത സ്‌നേഹത്തോടെ ഭഗവാനെ സേവിക്കുക എന്നതാണ് ഭക്തി എന്ന് മനസ്സിലാക്കാം.

 

9961157857

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.