കൊട്ടിയൂരിലെ വിള്ളല്‍: വിദഗ്ധര്‍ സന്ദര്‍ശിച്ചു

Tuesday 21 August 2018 1:08 am IST

കണ്ണൂര്‍: കാലാവര്‍ഷക്കെടുതിയെത്തുടര്‍ന്ന് ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പുകളില്‍ തിങ്കളാഴ്ച പ്രവര്‍ത്തിച്ചത് നാലെണ്ണം. ഞായറാഴ്ച വരെ ഏഴ് ക്യാമ്പുകളാണ് ഉണ്ടായിരുനത്. മഴയുടെ ശക്തി കുറഞ്ഞതോടെ   പയ്യന്നൂര്‍, തളിപ്പറമ്പ്, കേളകം എന്നീ പ്രദേശങ്ങളിലെ ക്യാമ്പുകള്‍ പിരിച്ചുവിട്ടു.  കൊട്ടിയൂര്‍ വില്ലേജിലെ നാല് ക്യാമ്പുകളാണ് നിലവിലുള്ളത്. 

 കാര്‍ഷികമേഖലയില്‍ ജില്ലയിലുണ്ടായ നഷ്ടം 24 കോടി 62 ലക്ഷം രൂപയുടേതാണ്. 929 ഹെക്ടര്‍ സ്ഥലമാണ്  നശിച്ചത്. 113 വീടുകള്‍ പൂര്‍ണമായും 2625 വീടുകള്‍ ഭാഗികമായും തകര്‍ന്നു. 

കൊട്ടിയൂര്‍ നെല്ലിയോടി കണ്ടപ്പുനം മേഖലയില്‍ വിള്ളല്‍ രൂപപ്പെട്ട സ്ഥലം  ജിയോളജിസ്റ്റ് സന്ദര്‍ശിച്ചു. അതിശക്തമായ മഴയും പ്രദേശത്തെ ഭൂമിയുടെ ചെരിവും മണ്ണിന്റെ ഘടനയും മൂലമാണ് മേഖലയില്‍ വിള്ളല്‍ രൂപപ്പെട്ടതെന്ന് ജിയോളജിസ്റ്റ് കെ.ആര്‍. ജഗദീശന്‍ അറിയിച്ചു. ഇതേക്കുറിച്ച് സെന്റര്‍ ഫോര്‍ എര്‍ത്ത് സയന്‍സിന്റെ വിശദമായ പഠനത്തിനായി ശുപാര്‍ശ നല്‍കാനായി ജില്ലാ കലക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.