കേരളത്തിലെ പ്രളയദുരന്തം ദേശീയമായി അംഗീകരിച്ചു: മന്ത്രിമാര്‍

Tuesday 21 August 2018 1:22 am IST

ആലപ്പുഴ: സംസ്ഥാനത്തെ പ്രളയദുരിതം ദേശീയ ദുരന്തമായി പ്രഖ്യാപിക്കേണ്ടതില്ലെന്നും കേരളത്തിന്റെ ദുരന്തം ദേശീയമായി അംഗീകരിക്കപ്പെട്ടെന്നും മന്ത്രിമാരായ തോമസ് ഐസക്കും, ജി. സുധാകരനും പത്രസമ്മേളനത്തില്‍ പറഞ്ഞു. പ്രധാനമന്ത്രിയും, കേന്ദ്ര ആഭ്യന്തരമന്ത്രിയും സഹമന്ത്രിമാരും ഇവിടെ എത്തുകയും ദുരന്തം വിലയിരുത്തി അടിയന്തസഹായങ്ങള്‍ പ്രഖ്യാപിക്കുകയും ചെയ്തു. കേന്ദ്രസര്‍ക്കാര്‍ മറ്റു സഹായങ്ങളും നല്‍കുന്നുണ്ട്. 

 രാഷ്ട്രീയ വ്യത്യാസമില്ലാതെ എല്ലാ സംസ്ഥാനങ്ങളും കേരളത്തിന് സഹായങ്ങള്‍ നല്‍കുകയാണ്. ഇവിടുത്തെ കടുത്ത ദുരിതം ദേശീയ തലത്തില്‍ അംഗീകരിക്കപ്പെട്ടതിന്റെ തെളിവാണിത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പ്രസ്താവനകള്‍ രക്ഷാദൗത്യത്തെ തടസ്സപ്പെടുത്തുന്നതാണ്. 

 നാട്ടില്‍ കേറാത്ത യുഡിഎഫ് എംപിമാരെക്കുറിച്ച് തങ്ങള്‍ക്കും പറയാനുണ്ട്, ഇപ്പോള്‍ അതിനുള്ള സമയമല്ല.  ചെന്നിത്തലയുടെ വിമര്‍ശനങ്ങള്‍ സര്‍ക്കാരിന്റെ തൊപ്പിയിലെ പൊന്‍തൂവലുകളാണ്. അദ്ദേഹത്തിന്റെ പ്രസ്ഥാനത്തിന് ഇത്തരം വിമര്‍ശനങ്ങള്‍ ദോഷം ചെയ്യുമെന്നും അവര്‍ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.