മൂന്നാം ടെസ്റ്റില്‍ ഇന്ത്യ പിടിമുറുക്കി

Tuesday 21 August 2018 1:34 am IST

നോട്ടിങ്ങ്ഹാം: ഇംഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ പിടിമുറുക്കി. ഒന്നാം ഇന്നിങ്ങ്‌സില്‍ 168 റണ്‍സിന്റെ ലീഡ് നേടിയ ഇന്ത്യ രണ്ടാം ഇന്നിങ്ങ്‌സില്‍ മൂന്നാം ദിവസം ചായയ്ക്ക് പിരിയുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 270 റണ്‍സെടുത്തിട്ടുണ്ട്. ഏഴ് വിക്കറ്റ് കയ്യിലിരിക്കെ 438 റണ്‍സിന്റെ ലീഡ് ഇന്ത്യക്ക് സ്വന്തമായി. 93 റണ്‍സുമായി വിരാട് കോഹ്‌ലിയും 17 റണ്‍സുമായി അജിന്‍ക്യ രഹാനെയുമാണ് ക്രീസില്‍.

നേരത്തെ ഇന്ത്യ ഒന്നാം ഇന്നിങ്ങ്‌സില്‍ 329 റണ്‍സെടുത്തപ്പോള്‍ ഇംഗ്ലണ്ട് 161ന് പുറത്തായി. 28 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റ് വഴ്ത്തിയ ഹാര്‍ദിക് പാണ്ഡ്യയാണ് ഇംഗ്ലണ്ടിനെ എറിഞ്ഞിടുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചത്.

ഇന്നലെ 124ന് രണ്ട് എന്ന നിലയില്‍ ബാറ്റിങ്ങ് തുടര്‍ന്ന ചേതേശ്വര്‍ പൂജാരയും ക്യാപ്റ്റന്‍ കോഹ്‌ലിയും ചേര്‍ന്നാണ് ഇന്ത്യയെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. അര്‍ദ്ധസെഞ്ചുറി നേടിയ ഇരുവരും ചേര്‍ന്ന് മൂന്നാം വിക്കറ്റില്‍ 113 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ആത്മവിശ്വാസത്തോടെ ബാറ്റ് വീശിയ ഇരുവര്‍ക്കും കാര്യമായ വെല്ലുവിളി ഉയര്‍ത്താന്‍ ഇംഗ്ലണ്ട് ബൗളര്‍മാര്‍ക്കായില്ല. ഒടുവില്‍ സ്‌കോര്‍ 224 റണ്‍സിലെത്തിയപ്പോഴാണ് ഈ കൂട്ടുകെട്ട് പിരിക്കാന്‍ ഇംഗ്ലണ്ടിന് കഴിഞ്ഞത്. 208 പന്തുകള്‍ നേരിട്ട് 9 ബീണ്ടറികളോടെ 72 റണ്‍സെടുത്ത പൂജാരയാണ് പുറത്തായത്. സ്‌റ്റോക്ക്‌സിന്റെ പന്തില്‍ കുക്കിന് ക്യാച്ച്‌നല്‍കിയാണ് പൂജാര മടങ്ങിയത്. ഇംഗ്ലണ്ടിനായി സ്‌റ്റോക്ക്‌സ് രണ്ട് വിക്കറ്റ് വീഴ്ത്തി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.