രാപകലില്ലാതെ സേവാഭാരതി

Tuesday 21 August 2018 1:44 am IST

തൃശൂര്‍: പ്രളയദുരിതത്തില്‍ അകപ്പെട്ട കേരളത്തിന് കൈത്താങ്ങായി ദേശീയ സേവാഭാരതി. സംസ്ഥാനത്തുടനീളം സേവാഭാരതിയുടെ കീഴില്‍ പതിനായിരങ്ങളാണ് രാവും പകലുമില്ലാതെ എണ്ണയിട്ട യന്ത്രം പോലെ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. 

കേരളത്തിനു പുറത്തുനിന്നും സേവാഭാരതി പ്രവര്‍ത്തകര്‍ വന്‍സഹായങ്ങളുമായി രംഗത്തെത്തി. തമിഴ്‌നാട്ടിലെ ട്രിച്ചി, പൊള്ളാച്ചി, കോയമ്പത്തൂര്‍ എന്നിവിടങ്ങളില്‍ നിന്ന് ടണ്‍ കണക്കിന് ഭക്ഷ്യധാന്യങ്ങളും പച്ചക്കറികളും കഴിഞ്ഞദിവസം കേരളത്തിലെത്തി. ബെംഗളൂരു, മംഗലാപുരം എന്നിവിടങ്ങളില്‍ നിന്നും വസ്ത്രങ്ങള്‍, മരുന്നുകള്‍, പാത്രങ്ങള്‍, ഗൃഹോപകരണങ്ങള്‍, ബിസ്‌കറ്റ്, ഭക്ഷ്യവസ്തുക്കള്‍, പാല്‍പ്പൊടി, വാഷിങ്ങ് പൗഡര്‍, സോപ്പ്, ഷാമ്പൂ, നാപ്കിന്‍ എന്നിവ എത്തി. 

കാഞ്ഞങ്ങാട്, പാലക്കാട്, തിരുവനന്തപുരം, എന്നിവിടങ്ങളില്‍ മൂന്ന് സംഭരണകേന്ദ്രങ്ങള്‍ തുറന്നിട്ടുണ്ട്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി തൃശൂര്‍ കേന്ദ്രമാക്കി സംസ്ഥാനതലത്തില്‍ ഹെല്‍പ്പ്‌ലൈന്‍ പ്രവര്‍ത്തിക്കുന്നു. നമ്പര്‍: 04872336063,08330083324. ഇതിന് പുറമേഎല്ലാ ജില്ലാകേന്ദ്രങ്ങളിലും കളക്ഷന്‍ സെന്ററുകളും ഹെല്‍പ്പ്‌ലൈനുകളുമുണ്ട്. അരലക്ഷത്തിലേറെ പ്രവര്‍ത്തകര്‍ സംസ്ഥാന വ്യാപകമായി രക്ഷാ-ദുരിതാശ്വാസ പ്രവര്‍ത്തനത്തിലേര്‍പ്പെടുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.