സഹായഹസ്തവുമായി ചെന്നൈ സേവാഭാരതിയും

Tuesday 21 August 2018 2:15 am IST

ചെന്നൈ: കേരളത്തിലെ ദുരന്തഭൂമിയിലേക്ക് സഹായഹസ്തവുമായി തമിഴ്‌നാട്ടിലെ ആര്‍എസ്എസ്- സേവാഭാരതി പ്രവര്‍ത്തകരും. ആര്‍എസ്എസ് സേവാഭാരതി സംഘടനകള്‍ക്കൊപ്പം സമാന മനസ്‌കരായ മറ്റു സംഘടനകളും കൈകോര്‍ത്താണ് വിഭവ സമാഹരണം നടത്തി കേരളത്തിലേക്ക് അയയ്ക്കുന്നത്. 

ചെന്നൈ പുരസൈവാക്കത്തുള്ള ആര്‍എസ്എസ് കാര്യാലയത്തില്‍ നിന്നും ഇതുവരെ എട്ട് ട്രക്കുകള്‍ കേരളത്തിലേക്ക് അവശ്യവസ്തുക്കളുമായി പുറപ്പെട്ടു. 20 ടണ്‍ അരി, മൂന്നു ടണ്‍ പച്ചക്കറി, അഞ്ചു ടണ്‍ വീതം ധാന്യങ്ങള്‍, പരിപ്പ്, പലവ്യഞ്ജനങ്ങള്‍, അഞ്ചു ലക്ഷം രൂപയുടെ മരുന്നുകള്‍, 1000 ബെഡ്ഷീറ്റ്, ഒരു ലക്ഷം കുടിവെള്ള ബോട്ടിലുകള്‍ എന്നിവയാണ് കേരളത്തിലേക്കെത്തിച്ചത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.