കൊച്ചിയില്‍ വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു

Tuesday 21 August 2018 10:25 am IST
പുതുവൈപ്പ് എല്‍എന്‍ജി ടെര്‍മിനലിന് സമീപം ചൊവ്വാഴ്ച രാവിലെയായിരുന്നു സംഭവം. വള്ളത്തിലുണ്ടായിരുന്ന മറ്റു നാല് പേരെ രക്ഷപ്പെടുത്തി.

കൊച്ചി: പുതുവൈപ്പില്‍ വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു. ഇളങ്കുന്നപ്പുഴ സ്വദേശി വേലായുധന്‍ (70) ആണ് മരിച്ചത്. പുതുവൈപ്പ് എല്‍എന്‍ജി ടെര്‍മിനലിന് സമീപം ചൊവ്വാഴ്ച രാവിലെയായിരുന്നു സംഭവം. വള്ളത്തിലുണ്ടായിരുന്ന മറ്റു നാല് പേരെ രക്ഷപ്പെടുത്തി.

കഴിഞ്ഞ ദിവസമുണ്ടായ വെള്ളപ്പൊക്കത്തില്‍ നിരവധി ആളുകളെ രക്ഷപ്പെടുത്തിയ സംഘമാണ് അപകടത്തില്‍പെട്ടത്. വേലായുധനും രക്ഷാപ്രവര്‍ത്തനത്തിനു മുന്‍നിരയിലുണ്ടായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.