വത്തിക്കാന്‍: കത്തോലിക്ക സഭയിലെ പുരോഹിതന്മാരുടെ ലൈംഗിക കുറ്റകൃത്യങ്ങള്‍ക്ക് മാര്‍പ്പാപ്പ മാപ്പ് ചോദിച്ചു. ചരിത്രത്തിലാദ്യമായാണ് മാപ്പപേക്ഷിച്ച് മാര്‍പ്പാപ്പ ‘ കത്തോലിക്ക സമൂഹത്തിന് കത്തെഴുതുന്നത്. മുമ്പ് ചില പുരോഹിതരുടെയും ബിഷപ്പുമാരുടെയും ലൈംഗിക കുറ്റങ്ങള്‍ക്ക് ബിഷപ്പുമാര്‍ക്കും പുരോഹിതര്ക്കുമാണ് കത്തെഴുതിയിട്ടുള്ളത്.
‘കുട്ടികള്ക്കെതിരെയുള്പ്പെടെ പുരോഹിതരുടെ ലൈംഗിക കുറ്റകൃത്യങ്ങള്‍ ഏറെ നടന്നിട്ടുണ്ട്. ഇത് യഥാസമയം ബിഷപ്പുമാര്‍ തിരുത്തിയിട്ടില്ല. തടയാനും ആവര്ത്തിക്കാതിരാക്കാനും നടപടിയെടുത്തിട്ടില്ല. മാപ്പാക്കണം. ഇനി ഉണ്ടാകാതിരിക്കാന്‍ വേണ്ടത് ചെയ്യും, ‘ മാര്‍പ്പാപ്പയുടെ കത്ത് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: