ഷൂട്ടിംഗില്‍ സഞ്ജീവ് രജ്പുതിന് വെള്ളിത്തിളക്കം

Tuesday 21 August 2018 2:00 pm IST
16 വയസുകാരന്‍ സൗരഭ് ചൗധരി 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ ഷൂട്ടിംഗില്‍ ഇന്ന് ഇന്ത്യയ്ക്ക് മൂന്നാം സ്വര്‍ണം നേടിക്കൊടുത്തിരുന്നു.

ജക്കാര്‍ത്ത : ഏഷ്യന്‍ ഗെയിംസില്‍ ഷൂട്ടിംഗില്‍ ഇന്ത്യയുടെ സ്വന്തം സഞ്ജീവ് രജ്പുതിന് വെള്ളി. 50 മീറ്റര്‍ റൈഫിള്‍ ത്രീ പൊസിഷനിലാണ് സഞ്ജീവ് വെള്ളിനേടിയത്. ഈ വിഭാഗത്തില്‍ ചൈനീസ്, ജപ്പാന്‍ താരങ്ങളാണ് സ്വര്‍ണവും വെങ്കലവും നേടിയത്. ഗോള്‍ഡ്കോസ്റ്റ് കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സ്വര്‍ണ ജേതാവായിരുന്നു രജ്പുത്.

16 വയസുകാരന്‍ സൗരഭ് ചൗധരി 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ ഷൂട്ടിംഗില്‍ ഇന്ന് ഇന്ത്യയ്ക്ക് മൂന്നാം സ്വര്‍ണം നേടിക്കൊടുത്തിരുന്നു. ഗെയിംസ് റെക്കോര്‍ഡോടെയാണ് സ്വര്‍ണം. ഇതേ ഇനത്തില്‍ ഇന്ത്യയുടെ അഭിഷേക് വര്‍മ്മയ്ക്കാണ് വെങ്കലം. ഇതോടെ ഗെയിംസില്‍ ഇന്ത്യയുടെ ആകെ മെഡല്‍ നേട്ടം ഏട്ടായി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.