കേരളത്തിനു വേണ്ടി മണല്‍ ശില്‍പ്പം; പുടിന്റെ സന്ദേശം
Tuesday 21 August 2018 3:30 pm IST
കൊച്ചി: അന്താരാഷ്ട്ര കടല്‍മണല്‍ ശില്‍പ്പ നിര്‍മാതാവ് പത്മശ്രീ സുദര്ശന് പട്നായിക് കേരളത്തിലെ വെള്ളപ്പൊക്ക ബാധിതര്‍ക്ക് പിന്തുണയറിയിച്ച് ശില്‍പ്പമൊരുക്കി. വെള്ളപ്പൊക്ക ദുരിതബാധിതര്‍ക്കൊപ്പം കൈ ചേര്‍ക്കുക എന്ന സന്ദേശവുമായാണ് ശില്‍പ്പം.
കേരളത്തിലെ ജനങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നതായി അറിയിച്ച് റഷ്യന്‍ പ്രസിഡന്റ് വ്ളാദിമര്‍ പുടിന്, രാഷ്ട്രപതി രാംനാഥ് കോവിന്ദിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കത്തയച്ചു.