കശ്മീരില്‍ പാക് വെടിവയ്പ്: സൈനികന് പരിക്ക്

Tuesday 21 August 2018 3:46 pm IST
യാതൊരു പ്രകോപനവും കൂടാതെയായിരുന്നു പാക് വെടിവയ്പ്. പരിക്കേറ്റ സൈനികനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്നും ഇന്ന് രണ്ട് വട്ടം പാക്കിസ്ഥാന്‍ അതിര്‍ത്തി ലംഘിച്ച് ആക്രമണം നടത്തിയെന്നും സൈനിക വൃത്തങ്ങള്‍ പറഞ്ഞു.

ശ്രീനഗര്‍: ജമ്മു കശ്മീരിലെ കുപ്വാരയില്‍ പാക്കിസ്ഥാന്‍ വെടിവയ്പ്. അതിര്‍ത്തിലംഘിച്ച് പാക്കിസ്ഥാന്‍ നടത്തിയ വെടിവയ്പില്‍ സൈനികനു പരിക്കേറ്റു. ചൊവ്വാഴ്ച രാവിലെയായിരുന്നു പാക് ആക്രമണം.

യാതൊരു പ്രകോപനവും കൂടാതെയായിരുന്നു പാക് വെടിവയ്പ്. പരിക്കേറ്റ സൈനികനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്നും ഇന്ന് രണ്ട് വട്ടം പാക്കിസ്ഥാന്‍ അതിര്‍ത്തി ലംഘിച്ച് ആക്രമണം നടത്തിയെന്നും സൈനിക വൃത്തങ്ങള്‍ പറഞ്ഞു.

ഈ മാസം നിരവധി തവണയാണ് പാക്കിസ്ഥാന്‍ അതിര്‍ത്തി ലംഘിച്ച് ആക്രമണം നടത്തിയത്. കേന്ദ്രപ്രതിരോധ സഹമന്ത്രി സുഭാഷ് റാമറാവു ഭാമ്രെ പാര്‍ലമെന്റില്‍ നല്‍കിയ കണക്കുപ്രകാരം 2015ല്‍ 152 തവണയാണ് പാക്കിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചത്.

2016ല്‍ 228 തവണയും 2017ല്‍ 860 തവണയും പാക്കിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. എന്നാല്‍ ഈ വര്‍ഷം ജനുവരി മുതല്‍ ജൂലൈ 23 വരെ 942 തവണയാണ് പാക്കിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ആക്രമണം നടത്തിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.