കേന്ദ്രം 500 ടണ്‍ പയര്‍വര്‍ഗങ്ങള്‍ എത്തിച്ചു

Tuesday 21 August 2018 4:04 pm IST

കൊച്ചി: 500 ടണ്‍ പയര്‍വര്‍ഗങ്ങള്‍ വ്യോമസേനയുടെ സി 17 വിമാനത്തില്‍ ദല്‍ഹിയില്‍നിന്ന് കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളിലത്തിച്ചു. മൂന്നുദിവസമായി നൂറു മണിക്കൂര്‍ പറന്നാണ് ഇത്രയും സാധനങ്ങള്‍ അതത് സ്ഥലങ്ങളിലെത്തിച്ചത്. 

മറ്റാരു വിമാനം ബെംഗളൂരുവില്‍നിന്ന് കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളില്‍ ഭക്ഷ്യവസ്തുക്കള്‍ എത്തിച്ചു.

ഇന്ത്യന്‍ വ്യോമസേനയുടെ മെഡിക്കല്‍ സംഘം ബെംഗളൂരിലെ യെലഹങ്ക താവളത്തിനിന്നുള്ള വിമാനത്തില്‍ എത്തി. 

പഞ്ചാബ് സര്‍ക്കാര്‍ നല്‍കിയ വസ്തുക്കള്‍ കേരളത്തില്‍ എത്തിച്ചതും വ്യോമസേനയാണ്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.