എണ്ണക്കമ്പനികള്‍ 25 കോടി നല്‍കി

Tuesday 21 August 2018 4:11 pm IST

കൊച്ചി: വെള്ളപ്പൊക്ക ദുരിതനിവാരണ പരിശ്രമത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ വിവിധ ഏജന്‍സികള്‍ പങ്കാളിയാവുന്നു.

കേന്ദ്രസര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള എല്ലാ എണ്ണക്കമ്പനികളും ചേര്‍ന്ന് 25 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസത്തിലേക്ക് നല്‍കി. ഇന്ന് രാവിലെ മുഖ്യമന്ത്രിയുടെ വസതിയില്‍ നടന്ന ചടങ്ങില്‍ 25 കോടി രൂപയുടെ ചെക്ക് കൈമാറി. കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം, വി. മുരളീധരന്‍ എം പി, കൊച്ചിന്‍ റിഫൈനറി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ പ്രസാദ് പണിക്കര്‍ പങ്കെടുത്തു. കേന്ദ്ര പെട്രോളിയം വകുപ്പ് മന്ത്രി ശ്രീ. ധര്‍മ്മേന്ദ്ര പ്രധാന്റെ നിര്‍ദ്ദേശപ്രകാരമാണിത്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.