കണ്ണൂര്‍: കേരളം നേരിട്ടുകൊണ്ടിരിക്കുന്ന പ്രളയദുരന്ത നിവാരണവും പുനരധിവാസവും കേന്ദ്രസര്‍ക്കാര്‍ നേതൃത്വം വഹിക്കണമെന്ന് ഓള് ഇന്ത്യാ സെന്റര്‍ ഓഫ് ട്രേഡ് യൂണിയന്‍സ് (എഐസിടിയു) ജില്ലാ കൗണ്‍സില്‍ യോഗം കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളോട് ആവശ്യപ്പെട്ടു.
ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിനുള്ള പരിമിതി അംഗീകരിച്ചുകൊണ്ട് കേന്ദ്രസര്‍ക്കാരിനെ പൂര്‍ണ്ണമായും ഉപയോഗപ്പെടുത്തുന്നതിന് സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണമെന്ന് യോഗം മുഖ്യമന്ത്രിയോട് അഭ്യര്‍ത്ഥിച്ചു.
ജില്ലാ ആക്ടിംഗ് പ്രസിഡണ്ട് മേരി ജോസ് അധ്യക്ഷതവഹിച്ചു. സംസ്ഥാന സെക്രട്ടറി എ.കെ.സതീഷ് ചന്ദ്രന് ഉദ്ഘാടനം ചെയ്തു. ജെആര്‍എസ് ജില്ലാ പ്രസിഡണ്ട് പ്രസീത അഴീക്കോട് മുഖ്യപ്രഭാഷണം നടത്തി. ഉഷമഠപ്പുര, പി.രാജീവന്, ദേവദാസ് നമ്പ്യാര്‍, ഖയറുന്നൂസ, പി.എം.ബാലഗംഗാധരന്‍ എന്നിവര്‍ സംസാരിച്ചു. എം.കെ.സുശീല്‍കുമാര്‍ സ്വാഗതവും കെ.പ്രീഷ നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: