കൈതപ്രം: സമാനതകളില്ലാത്ത പ്രളയ ദുരിതത്തില്‍ വലയുന്നവരെ സഹായിക്കാന്‍ സേവാഭാരതി കൈതപ്രം ശാഖയുടെ നേതൃത്വത്തില്‍ പണവും ഉല്പന്നങ്ങളും ഗൃഹോപകരണങ്ങളും ശേഖരിച്ചു. ശ്രീ സദാശിവം ടൂര്‍സ് ഡയരക്ടര്‍ എം.ശ്രീധരന് നമ്പൂതിരി ആദ്യ സംഭാവന ആര്‍എസ്എസ് ജില്ലാ കാര്യവാഹ് കെ.രാജേഷിന് നല്കി നിധിശേഖരണം ഉദ്ഘാടനം ചെയ്തു.എം.പത്മനാഭന് നമ്പൂതിരി അധ്യക്ഷത വഹിച്ചു. ഗൃഹോപകരണങ്ങളും പല വ്യജ്ഞനങ്ങളുമടക്കം ശേഖരിച്ച നിരവധി ഉല്പന്നങ്ങള് ചടങ്ങില്‍ വെച്ച് കൈമാറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: