ജില്ലയില്‍ അവശേഷിക്കുന്നത് നാല് ദുരിതാശ്വാസ ക്യാമ്പുകള്‍

Tuesday 21 August 2018 4:37 pm IST

 

കണ്ണൂര്‍: കാലാവര്‍ഷക്കെടുതിയെത്തുടര്‍ന്ന് ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പുകളില്‍ തിങ്കളാഴ്ച പ്രവര്‍ത്തിച്ചത് നാലെണ്ണം. ഞായറാഴ്ച വരെ ഏഴ് ക്യാമ്പുകളാണ് ഉണ്ടയിരുനത്. മഴയുടെ ശക്തി കുറഞ്ഞ സാചര്യത്തില്‍ പയ്യന്നൂര്‍, തളിപ്പറമ്പ്, കേളകം എന്നീ പ്രദേശങ്ങളിലെ ക്യാമ്പുകള്‍ പിരിച്ചുവിട്ടു. കൊട്ടിയൂര്‍ വില്ലേജിലെ നാല് ക്യാമ്പുകളാണ് നിലവിലുള്ളത്. കേളകം ക്യാമ്പിലെ രണ്ട് കുടുംബങ്ങളെ വാടകയ്ക്ക് താമസിപ്പിക്കാനാണ് തീരുമാനം. നിലവിലുള്ള ക്യാമ്പുകളില്‍ നീണ്ടുനോക്കി ഐജെഎംഎച്ച്എസ്എസില്‍ 133 കുടുംബങ്ങളിലായി 333 പേരാണുള്ളത് (115 പുരുഷന്മാര്‍, 130 സ്ത്രീകള്‍, 50 ആണ്‍കുട്ടികള്‍, 38 പെണ്‍കുട്ടികള്‍). മന്ദംചേരി എസ്എന്‍എല്‍പി സ്‌കൂളിലെ ക്യാമ്പില്‍ 102 കുടുംബങ്ങള്‍ 224 പേര്‍ (88 പുരുഷന്മാര്‍, 89 സ്ത്രീകള്‍, 26 ആണ്‍കുട്ടികള്‍, 21 പെണ്‍കുട്ടികള്‍), കണ്ടപ്പുറം സെന്റ് മൈക്കിള്‍സ് ചര്‍ച്ച് ഹാളിലെ ക്യാമ്പില്‍ 51 കുടുംബങ്ങള്‍ 204 പേര്‍ (72 പുരുഷന്മാര്‍, 76 സ്ത്രീകള്‍, 35 ആണ്‍കുട്ടികള്‍, 21 പെണ്‍കുട്ടികള്‍), നെല്ലിയോടി സെന്റ് ജോര്‍ജ് സണ്‍ഡേ സ്‌കൂള്‍ 55 കുടുംബങ്ങള്‍ 219 പേര്‍ (82 പുരുഷന്മാര്‍, 82 സ്ത്രീകള്‍, 22 ആണ്‍കുട്ടികള്‍, 33 പെണ്‍കുട്ടികള്‍) എന്നിങ്ങനെയാണുള്ളത്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.