പ്രളയക്കെടുതി: അരി സൗജന്യമെന്ന് കേന്ദ്രം

Tuesday 21 August 2018 5:41 pm IST

ന്യൂദല്‍ഹി: കേരളത്തിന് അനുവദിച്ച അധിക അരി സൗജന്യമെന്ന് കേന്ദ്രമന്ത്രി രാംവിലാസ് പാസ്വാന്‍.മൂന്ന് മാസത്തേയ്ക്ക് അധിക അരി വിഹിതം നല്‍കും പ്രളയ ദുരിതത്തിന് നല്‍കിയ അരിക്ക് പണം ഈടാക്കില്ലെന്നും കേന്ദ്രം അറിയിച്ചു.

നേരത്തെ  പ്രളയ ദുരിതം അനുഭവിക്കുന്ന കേരളത്തിന് അനുവദിച്ചത് സൗജന്യ അരിയല്ലെന്ന വ്യാജ വാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് കേന്ദ്രം നിലപാട് വ്യക്തമാക്കിയത്.  1,11,000 മെട്രിക് ടണ്‍ സൗജന്യ അരി ആവശ്യപ്പെട്ട കേരളത്തിനായി കേന്ദ്രം 89,540 മെട്രിക് ടണ്‍ അരിയാണ് അനുവദിച്ചത് എന്ന തരത്തിലായിരുന്നു വാര്‍ത്തകള്‍. എന്നാല്‍ ഇത് സൗജന്യമല്ലെന്നും 233 കോടി രൂപ കേന്ദ്രത്തിന് നല്‍കേണ്ടിവരുമെന്നും കേന്ദ്ര ഭക്ഷ്യമന്ത്രാലയം സംസ്ഥാന ഭക്ഷ്യ സുരക്ഷാവകുപ്പിനയച്ച കത്തില്‍ പറയുന്നു എന്നതായിരുന്നു വാര്‍ത്ത.

 

ഒരു മാസത്തിനുള്ളില്‍ കേരളത്തിന് ഇത് സ്വീകരിക്കാം. കിലോഗ്രാമിന് 25 രൂപ വീതമാണ് കണക്കാക്കിയിരിക്കുന്നത്. ഈ തുക നല്‍കാന്‍ വീഴ്ച വരുത്തുന്ന പക്ഷം കേരളത്തിനെ ഭക്ഷ്യ ഭദ്രതാ നിയമ പ്രകാരമുള്ള പദ്ധതികളില്‍ നിന്ന് ഒഴിവാക്കുകയോ ദേശീയ ദുരന്ത നിവാരണ ഫണ്ടില്‍ നിന്നും ഈടാക്കുകയോ ചെയ്യുമെന്ന് കത്തില്‍ വ്യക്തമാക്കുന്നതായണ് വാര്‍ത്തകള്‍ പ്രചരിപ്പിച്ചത്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.