കേരളത്തില്‍ ചുഴലിക്കാറ്റ് മുന്നറിയിപ്പ് കേന്ദ്രം സ്ഥാപിക്കും

Tuesday 21 August 2018 6:08 pm IST

തിരുവനന്തപുരം: കേരളത്തില്‍ ചുഴലിക്കാറ്റിന്റെ മുന്നറിയിപ്പ് കേന്ദ്രം സ്ഥാപിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍. ഒരു മാസത്തിനുള്ളില്‍ തിരുവനന്തപുരത്ത് സെന്റര്‍ സ്ഥാപിക്കാനാണ് ഭൗമശാസ്ത്ര വകുപ്പിന്റെ തീരുമാനം.അടിക്കടി ഉണ്ടാകുന്ന പ്രകൃതി ദുരന്തങ്ങളുടെ പശ്ചാത്തലത്തിലാണ് പുതിയ നീക്കം.

നിലവില്‍  ചെന്നൈ, വിശാഖപട്ടണം, ഭുവനേശ്വര്‍, കൊല്‍ക്കത്ത, അഹമ്മദാബാദ്, മുംബൈ എന്നിവിടങ്ങളിലാണ് പ്രകൃതി ദുരന്തങ്ങളുമായി ബന്ധപ്പെട്ട മുന്നറിയിപ്പ് കേന്ദ്രങ്ങള്‍ ഉള്ളത്.

ചുഴലിക്കാറ്റിന്റെ മുന്നറിയിപ്പ് കേന്ദ്രം ഒരുക്കുന്നതിനു പുറമേ സി-ബാന്റ് ഡോപ്ലര്‍ വെതര്‍ റഡാറും 2019 അവസാനത്തോടെ മാംഗ്ലൂരില്‍ ആരംഭിക്കും.നിലവില്‍ കൊച്ചി,തിരുവനന്തപുരം എന്നിവിടങ്ങളില്‍ റഡാറുകള്‍ സ്ഥാപിച്ചിട്ടുണ്ട്.

മാംഗ്ലൂരില്‍ കൂടി ആരംഭിക്കുന്നതോടെ കേരളത്തിന്റെ വടക്കന്‍ പ്രദേശങ്ങളിലെ കാലാവസ്ഥാ വ്യതിയാനങ്ങളെ കുറിച്ച് കൂടുതല്‍ ഫലപ്രദമായി മുന്നറിയിപ്പുകള്‍ നല്‍കാന്‍ കഴിയും.

മാത്രമല്ല വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് പ്രകൃതി ദുരന്തങ്ങളെ കുറിച്ചുള്ള ക്ലാസ്സുകള്‍ നടത്താനും നീക്കമുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.