ബാലികയെ മാനഭംഗപ്പെടുത്തിയവര്‍ക്ക് വധശിക്ഷ

Tuesday 21 August 2018 6:16 pm IST

ഭോപ്പാല്‍; മധ്യപ്രദേശിലെ മാന്‍ഡസൗറില്‍ എട്ടുവയസുകാരിയെ മാനഭംഗപ്പെടുത്തിയ രണ്ടു പേര്‍ക്ക് വധശിക്ഷ. ഇര്‍ഫാന്‍, ആസിഫ് എന്നിവര്‍ക്കാണ്  വിചാരണക്കോടതി വധശിക്ഷ വിധിച്ചത്. ഈ ജൂണ്‍ 26നായിരുന്നു സംഭവം. രണ്ടു മാസത്തിനുള്ളില്‍ വിചാരണ തീര്‍ത്ത് ശിക്ഷയും വിധിച്ചത് റെക്കോഡാണ്. 

വൈകിട്ട് രക്ഷിതാക്കളെ കാത്ത് സ്‌കൂളിനു പുറത്തു നില്‍ക്കുകയായിരുന്ന പെണ്‍കുട്ടിയെ ഇവര്‍ ബലമായി ആളൊഴിഞ്ഞ പ്രദേശത്തേക്ക് തട്ടിക്കൊണ്ടുപോയി മാനഭംഗപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് കഴുത്തു മുറിച്ച് കൊല്ലാനും ശ്രമിച്ചു. ഭാഗ്യത്തിന് രക്ഷപ്പെട്ട പെണ്‍കുട്ടി ആഴ്ചകള്‍ ആശുപത്രിയിലായിരുന്നു. സംഭവം വലിയ വിവാദമായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.