കേന്ദ്രം നല്‍കിയ അരി സൗജന്യം; വ്യാജവാര്‍ത്തകള്‍ക്കെതിരെ കേന്ദ്രഭക്ഷ്യമന്ത്രി

Tuesday 21 August 2018 6:18 pm IST
ഏഷ്യാനെറ്റ്, മാതൃഭൂമി അടക്കമുള്ള ചാനലുകളാണ് കേന്ദ്രസര്‍ക്കാര്‍ അരിക്ക് പണം വാങ്ങുമെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിപ്പിച്ചത്. അടിയന്തിര സഹായമായി വ്യോമസേനാ വിമാനങ്ങളും ട്രെയിനുകളും ഉപയോഗിച്ചാണ് കേന്ദ്രസര്‍ക്കാര്‍ 89,540 മെട്രിക് ടണ്‍ അരി കേരളത്തിലെത്തിച്ചത്.

ന്യൂദല്‍ഹി: കേരളത്തിലെ ദുരന്ത മേഖലകളിലേക്ക് വിതരണം ചെയ്യുന്നതിനായി കേന്ദ്രസര്‍ക്കാര്‍ അടിയന്തിരമായി എത്തിച്ച അരി സൗജന്യമായാണ് നല്‍കിയതെന്ന് കേന്ദ്രസര്‍ക്കാര്‍. അരിക്ക് കേന്ദ്രം കേരളത്തോട് പണം വാങ്ങുമെന്ന മലയാളദൃശ്യമാധ്യമങ്ങളിലെ  വാര്‍ത്തകള്‍ വ്യാജമാണെന്ന് കേന്ദ്രഭക്ഷ്യമന്ത്രി രാംവിലാസ് പാസ്വാന്‍ അറിയിച്ചു.

ഏഷ്യാനെറ്റ്, മാതൃഭൂമി അടക്കമുള്ള ചാനലുകളാണ് കേന്ദ്രസര്‍ക്കാര്‍ അരിക്ക് പണം വാങ്ങുമെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിപ്പിച്ചത്. അടിയന്തിര സഹായമായി വ്യോമസേനാ വിമാനങ്ങളും ട്രെയിനുകളും ഉപയോഗിച്ചാണ് കേന്ദ്രസര്‍ക്കാര്‍ 89,540 മെട്രിക് ടണ്‍ അരി കേരളത്തിലെത്തിച്ചത്. ഈ അരിക്ക് 233 കോടി രൂപ കേരളം ഉടന്‍ നല്‍കണമെന്നായിരുന്നു മലയാളം ചാനലുകള്‍ നല്‍കിയ വാര്‍ത്ത. ഇതിന്റെ അടിസ്ഥാനത്തില്‍ സാമൂഹ്യമാധ്യമങ്ങളില്‍ കേന്ദ്രസര്‍ക്കാരിനെതിരെ ആസൂത്രിത പ്രചാരണവും ചില മാധ്യമ പ്രവര്‍ത്തകരും സിപിഎം പ്രവര്‍ത്തകരും ആരംഭിക്കുകയും ചെയ്തു. 

മൂന്നുമാസത്തേക്ക് അരിക്ക് പണം നല്‍കേണ്ടെന്നും പിന്നീട് സംസ്ഥാനം പണം നല്‍കിയില്ലേല്‍ കേന്ദ്രധനസഹായത്തില്‍ നിന്ന് തിരിച്ചു പിടിക്കുമെന്നുമായിരുന്നു വാര്‍ത്ത. എന്നാല്‍ കേരളത്തിന് പ്രത്യേകമായി തിരച്ചും സൗജന്യമായി അരി എത്തിച്ചതാണെന്ന് കേന്ദ്രഭക്ഷ്യമന്ത്രാലയം അറിയിച്ചതോടെ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ചവര്‍ അപഹാസ്യരായി. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.