കേന്ദ്രം കൂടുതല്‍ സാമ്പത്തിക സഹായം നല്‍കും

Wednesday 22 August 2018 2:58 am IST

ചെങ്ങന്നൂര്‍: കേന്ദ്രസര്‍ക്കാരില്‍ നിന്ന് കേരളത്തിന് പ്രളയക്കെടുതി നേരിടാന്‍ കൂടുതല്‍ സാമ്പത്തിക സഹായം കിട്ടുമെന്ന് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. ഇപ്പോള്‍ താല്‍ക്കാലിക സഹായം മാത്രമാണ് നല്‍കിയത്. റിപ്പോര്‍ട്ടു കൊടുക്കുന്ന മുറയ്ക്ക് കേന്ദ്ര സംഘത്തെ അയയ്ക്കും. അവര്‍ നല്‍കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും കൂടുതല്‍ തുക അനുവദിക്കുകയെന്നും കണ്ണന്താനം വിശദീകരിച്ചു. ചോദിക്കുന്നതെല്ലാം കേന്ദ്രം നല്‍കുന്നുണ്ട്.

 പ്രളയത്തിന്റെ സമയത്ത് എല്ലാ ദിവസവും പ്രധാനമന്ത്രി മുഖ്യമന്ത്രിയെ വിളിച്ചിരുന്നു. മുഖ്യമന്ത്രി സൈന്യത്തെ ആവശ്യപ്പെട്ടു, ആവശ്യപ്പെട്ടതില്‍ കൂടുതല്‍ സൈന്യത്തെ കേന്ദ്രം നല്‍കി. പ്രധാനമന്ത്രി പ്രളയക്കെടുതിയുണ്ടായ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു. ആവശ്യത്തില്‍ കൂടുതല്‍ പണം ഇപ്പോള്‍ നമ്മുടെ കൈയിലുണ്ട്.

അത്യാവശ്യമായി ചെയ്യേണ്ട കാര്യത്തിനാണ് ഇപ്പോള്‍ പണം കൊടുത്തിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.  ചെയ്യേണ്ട കാര്യങ്ങളെല്ലാം ഇപ്പോള്‍ കേന്ദ്രം ചെയ്യുന്നുണ്ട്. കേന്ദ്ര സംഘം വന്ന് നാശനഷ്ടങ്ങള്‍ വിലയിരുത്തി ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള പുനരധിവാസം അടക്കമുള്ള പദ്ധതികള്‍ക്ക് പണം ലഭ്യമാക്കുമെന്നും അല്‍ഫോണ്‍സ് കണ്ണന്താനം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.