യുഎന്‍ സഹായം കേന്ദ്രം നിഷേധിച്ചെന്ന് ഏഷ്യാനെറ്റിന്റെ വ്യാജ പ്രചാരണം

Tuesday 21 August 2018 7:01 pm IST
ഇന്ത്യയിലുണ്ടാകുന്ന പ്രകൃതി ദുരന്തങ്ങളുടെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് വിദേശ സഹായം തേടേണ്ടെന്ന തീരുമാനം 2004ല്‍ കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചതാണ്. 2004ല്‍ സുമാനി ദുരന്തമുണ്ടായപ്പോള്‍ മുതലാണ് ഈ നയം പ്രാവര്‍ത്തികമാക്കിയത്. രാജ്യത്തുണ്ടാകുന്ന ദുരന്തങ്ങള്‍ നേരിടാന്‍ രാജ്യത്തിന് ശേഷിയുണ്ടെന്നതിന്റെ അടിസ്ഥാനത്തിലായിരുന്നു കേന്ദ്രത്തിലെ യുപിഎ സര്‍ക്കാര്‍ ഈ തീരുമാനം സ്വീകരിച്ചത്.

ന്യൂദല്‍ഹി: കേരളത്തിന് ഐക്യരാഷ്ട്രസഭ വാഗ്ദാനം ചെയ്ത സഹായങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ തടഞ്ഞെന്ന തരത്തില്‍ പ്രചാരണവുമായി ഏഷ്യാനെറ്റ് ന്യൂസ് ചാനല്‍. കേരളത്തിലെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്കായി യുഎന്‍ സജ്ജമാണെന്നും കേന്ദ്രം അനുമതി നല്‍കിയില്ലെന്നുമാണ് ഏഷ്യാനെറ്റിന്റെ കണ്ടെത്തല്‍. 

ഇന്ത്യയിലുണ്ടാകുന്ന പ്രകൃതി ദുരന്തങ്ങളുടെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് വിദേശ സഹായം തേടേണ്ടെന്ന തീരുമാനം 2004ല്‍ കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചതാണ്. 2004ല്‍ സുമാനി ദുരന്തമുണ്ടായപ്പോള്‍ മുതലാണ് ഈ നയം പ്രാവര്‍ത്തികമാക്കിയത്. രാജ്യത്തുണ്ടാകുന്ന ദുരന്തങ്ങള്‍ നേരിടാന്‍ രാജ്യത്തിന് ശേഷിയുണ്ടെന്നതിന്റെ അടിസ്ഥാനത്തിലായിരുന്നു കേന്ദ്രത്തിലെ യുപിഎ സര്‍ക്കാര്‍ ഈ തീരുമാനം സ്വീകരിച്ചത്. 

റെഡ് ക്രസന്റിന്റെ പോലും സഹായങ്ങള്‍ ഇന്ത്യ തേടാറില്ല. 2004ല്‍ കേന്ദ്രവിദേശകാര്യമന്ത്രി നട്വര്‍സിങാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ദുരന്തങ്ങളെ നേരിടാന്‍ ആവശ്യമായ എല്ലാ ശേഷിയും ഇന്ത്യയ്ക്കുണ്ടെന്നായിരുന്നു കേന്ദ്രസര്‍ക്കാര്‍ 2004ല്‍ പ്രഖ്യാപിച്ചത്. അതിന് ശേഷം ഉത്തരാഖണ്ഡിലുണ്ടായ മഹാപ്രളയത്തിനടക്കം വിദേശ ഏജന്‍സികളുടെ ഒരുരൂപ പോലും ഇന്ത്യ സ്വീകരിച്ചിട്ടില്ല എന്നിരിക്കെയാണ് ഏഷ്യാനെറ്റ് കേന്ദ്രസര്‍ക്കാരിനെതിരെ വ്യാജ വാര്‍ത്ത ചമച്ചത്.

സംസ്ഥാനം പ്രളയക്കെടുതിയില്‍ പെടുമ്പോള്‍ വിദേശ സന്ദര്‍ശനത്തിന് പോയ ശശി തരൂര്‍ എംപിയുടെ തിരക്കഥ പ്രകാരമാണ് ഈ വ്യാജവാര്‍ത്ത. യുഎന്നിലെ പഴയ ഉദ്യോഗസ്ഥനായ തരൂര്‍ യുഎന്‍ആസ്ഥാനത്തെത്തി നടത്തിയ ഇടപെടലുകളുടെ ഭാഗമായാണ് കേരളത്തിന് സഹായം നല്‍കാന്‍ സജ്ജമാണെന്ന് യുഎന്‍ പ്രതികരിച്ചത്. കേന്ദ്രസര്‍ക്കാരുമായി ആലോചിക്കാതെയായിരുന്നു തരൂരിന്റെ ദുരൂഹ ഇടപെടല്‍. ഇന്ത്യയുടെ ഇക്കാര്യത്തിലുള്ള പ്രഖ്യാപിത നയം അറിയാവുന്ന ശശി തരൂര്‍ രാജ്യത്തെ അന്താരാഷ്ട്ര തലത്തില്‍ അപഹസിക്കുന്നതിനാണ് ശ്രമിച്ചതെന്ന് വ്യക്തം

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.