ദുരിതാശ്വാസവുമായി ബിജെപി തമിഴ്‌നാട് ഘടകം

Wednesday 22 August 2018 3:25 am IST

പാലക്കാട്: മഹാപ്രളയത്തില്‍ ദുരിതമനുഭവിക്കുന്ന കേരളജനതയ്ക്ക് സഹായവുമായി ബിജെപി തമിഴ്‌നാട് സംസ്ഥാന കമ്മിറ്റി. സംസ്ഥാന അധ്യക്ഷ തമിഴ് ഇസൈ സൗന്ദര്‍രാജിന്റെ നേതൃത്വത്തില്‍ ശേഖരിച്ച അവശ്യസാധനങ്ങള്‍ ഏഴ് ട്രക്കുകളിലായി കേരളത്തിലെത്തി. വസ്ത്രം, പുതപ്പ്, കുടിവെള്ളം, ഭക്ഷ്യധാന്യങ്ങള്‍ എന്നിവയ്ക്കു പുറമെ മരുന്നുകളും ശേഖരത്തിലുണ്ട്. സംഘപരിവാര്‍ പ്രവര്‍ത്തകരാണ് ദിവസങ്ങളോളം പ്രവര്‍ത്തിച്ച് അവശ്യസാധനങ്ങള്‍ ശേഖരിച്ചത്.

സംസ്ഥാന അധ്യക്ഷയുടെ നേതൃത്വത്തിലുള്ള സംഘത്തിന് പാലക്കാട് ബിജെപി ജില്ലാ കമ്മിറ്റി ചന്ദ്രനഗറില്‍ സ്വീകരണം നല്‍കി. കേരളത്തിന് തമിഴ് ജനതയുടെയും ബിജെപി നേതൃത്വത്തിന്റെയും എല്ലാവിധ പിന്തുണയും നല്‍കുമെന്നും ഡോക്ടര്‍മാരുടെ ഒരു സംഘം കേരളത്തിലേക്ക് എത്തുമെന്നും അവര്‍ അറിയിച്ചു. ഏഴ് ട്രക്ക് സാധനങ്ങളില്‍ ഒരെണ്ണം പാലക്കാട്ടേക്കും, തൃശൂര്‍, എറണാകുളം, കോട്ടയം എന്നിവിടങ്ങളിലേക്ക് രണ്ട് വീതവുമാണ് എത്തിക്കുക. 

ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് എന്‍.ശിവരാജന്‍, ജില്ലാ പ്രസിഡന്റ് അഡ്വ.ഇ.കൃഷ്ണദാസ്, നഗരസഭ വൈസ് ചെയര്‍മാന്‍ സി.കൃഷ്ണകുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ നൂറോളം പ്രവര്‍ത്തകര്‍ സ്വീകരിക്കാനെത്തി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.