കുമളി: മുരിക്കടി മങ്കൊമ്പ് എന്‍. വിശ്വനാഥ അയ്യര്‍ (മുരിക്കടി സ്വാമി 106) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് മങ്കൊമ്പിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. മൃതദേഹം ഇന്നലെ സംസ്ക്കരിച്ചു.
കുമളി പഞ്ചായത്തിന്റെ സ്ഥാപക പ്രസിഡന്റായിരുന്ന സ്വാമി ഒന്നര പതിറ്റാണ്ടിലധികം ആ സ്ഥാനത്ത് തുടര്‍ന്നു. ഹൈറേഞ്ചിലെ ഏറ്റവും പഴക്കം ചെന്ന വിദ്യാലയമായ മുരിക്കടി എംഎഐ ഹൈസ്കൂളിന്റെ സ്ഥാപകനും മാനേജരുമായിരുന്നു. സ്റ്റേറ്റ്ബാങ്കിന്റെ കുമളിശാഖ, പോലീസ് സ്റ്റേഷന്, തപാലാഫീസ്, കുമളി, മുരിക്കടി ക്ഷേത്രങ്ങള്‍ എന്നിവ സ്ഥാപിക്കുന്നതില്‍ മുന്നില്‍നിന്ന് പ്രവര്‍ത്തിച്ച അദ്ദേഹം പൊതുസ്ഥാപനങ്ങള്‍ക്കും തൊഴിലാളികള്‍ക്കുമായി നൂറ് കണക്കിന് ഏക്കര്‍ ഭൂമി വിട്ടുനല്‍കിയിരുന്നു.
ഭാര്യ: പരേതയായ രാജലക്ഷ്മി അമ്മാള്‍. മക്കള്‍: നീലകണ്ഠന്, കമലമ്മ, രാധിക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: