തിരുവോണപ്പുറത്ത് കെഎസ്ആര്‍ടിസി ബസ്സുകള്‍ കൂട്ടിയിടിച്ച് നാല്‍പ്പതോളം പേര്‍ക്ക് പരിക്ക്

Tuesday 21 August 2018 8:09 pm IST

 

ഇരിട്ടി: പേരാവൂര്‍ തിരുവോണപ്പുറത്ത് കെഎസ്ആര്‍ടിസി ബസ്സുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് നാല്‍പതിലേറെ യാത്രക്കാര്‍ക്ക് പരിക്കേറ്റു. ബസ്സിനുള്ളില്‍ കുടുങ്ങിയപ്പോയ െ്രെഡവറെ അഗ്‌നിരക്ഷാസേന ഉദ്യോഗസ്ഥരും പോലീസും ചേര്‍ന്ന് ഒരു മണിക്കൂറോളം നേരത്തെ പരിശ്രമത്തിനൊടുവില്‍ പുറത്തെടുത്തു. അപകടത്തെത്തുടര്‍ന്ന് ഒരുമണിക്കൂറിലേറെ സമയം ഇതുവഴിയുള്ള ഗതാഗതം തടസ്സപ്പെട്ടു. 

പേരാവൂര്‍-നിടുംപൊയില്‍ റോഡില്‍ തിരുവോണപ്പുറം വളവില്‍ ഇന്നലെ രാവിലെ 8.30 ഓടെ ആയിരുന്നു അപകടം. ഇരിട്ടിയില്‍ നിന്നും മാനന്തവാടിയിലേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി സൂപ്പര്‍ഫാസ്റ്റും മാനന്തവാടിയില്‍ നിന്നും വെള്ളരിക്കുണ്ടിലേക്ക് പോവുകയായിരുന്ന മറ്റൊരു ബസ്സും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. ബസ്സിന്റെ കാബിനുള്ളില്‍ കുടുങ്ങിപ്പോയ െ്രെഡവറെ അഗ്‌നിരക്ഷാസേന ഒരു മണിക്കൂറിലേറെ നേരത്തെ പരിശ്രമത്തിനൊടുവില്‍ ഹൈഡ്രോളിക് കട്ടര്‍ ഉപയോഗിച്ച് ബസ്സിന്റെ മെറ്റല്‍ പാളികള്‍ മുറിച്ചുമാറ്റി പുറത്തെടുക്കുകയായിരുന്നു. 

തളിപ്പറമ്പ് സ്വദേശി ജോസഫ്, മട്ടന്നൂര്‍ സ്വദേശി മനോജ്, കൊട്ടിയൂര്‍ സ്വദേശി അനീഷ്, പയ്യന്നൂര്‍ സ്വദേശി വൈശാഖ്, ശ്രീകണ്ഠപുരം സ്വദേശികളായ ദാമോദരന്‍, ഷംസീര്‍, സിദ്ധാര്‍ഥ്, ജിതിന്‍, കാക്കയങ്ങാട് സ്വദേശിനി ബിന്ദു ഷാജി, ഇരിട്ടി സ്വദേശി മോഹന്‍, അമ്പാടി, വീര്‍പ്പാട് സ്വദേശി വിശ്വനാഥന്‍, ഉറുപ്പുംകുറ്റി ബിജു, വയനാട് സ്വദേശി ഗോപു, പട്ടുവം സ്വദേശി ജോസ്, കാക്കയങ്ങാട് സ്വദേശി പങ്കജാക്ഷന്‍, ചുങ്കക്കുന്ന് സ്വദേശി ബിജോയ്, സുല്‍ത്താന്‍ ബത്തേരി സ്വദേശികളായ സിസ്റ്റര്‍ ആനി ടോം, മാലികുമാരി, ആലക്കോട് സ്വദേശികളായ റോഷ്‌ന, മീനു, കൂട്ടുമുഖം സ്വദേശികളായ അക്ഷയ്, ഗോകുല്‍, വരദൂര്‍ സ്വദേശി ബിജു, പയ്യന്നൂര്‍ സ്വദേശി ഉത്തമന്‍, കോളിത്തട്ട് സ്വദേശി ബാലകൃഷ്ണന്‍, മലപ്പട്ടം സ്വദേശി ഷാനു, ചുഴലി സ്വദേശികളായ മനോഹരന്‍, അക്ഷയ്, വയനാട് സ്വദേശി അമര്‍ജിത്ത് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇതില്‍ ഗുരുതരമായി പരിക്കേറ്റവരെ തലശ്ശേരി സ്വകാര്യ ആശുപത്രിയിലും മറ്റുള്ളവരെ പേരാവൂര്‍ താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.