ജന്മഭൂമി ഓണപ്പതിപ്പ് പുറത്തിറങ്ങി

Wednesday 22 August 2018 4:24 am IST
"ജന്മഭൂമിയുടെ ഓണപ്പതിപ്പിന്റെ പ്രകാശനചടങ്ങില്‍ പി. കേശവന്‍നായര്‍, ആര്‍. ഗോപാലകൃഷ്ണന്‍, കെ.ആര്‍. ഉമാകാന്തന്‍, കെ.എന്‍.ആര്‍. നമ്പൂതിരി, കെ.ബി. ശ്രീകുമാര്‍ എന്നിവര്‍"

കൊല്ലം: അക്ഷരവിഭവങ്ങളുടെ നാല് പതിപ്പുകളുമായി ജന്മഭൂമി ഓണപതിപ്പ് പുറത്തിറങ്ങി. ഇന്നലെ കൊല്ലം പ്രസ് ക്ലബ് ഹാളില്‍ ചേര്‍ന്ന പ്രൗഢഗംഭീരമായ ചടങ്ങില്‍ ചിന്തകനും എഴുത്തുകാരനുമായ പി.കേശവന്‍നായര്‍, രാഷ്ട്രീയസ്വയംസേവകസംഘം കൊല്ലം മഹാനഗര്‍ സംഘചാലക് ആര്‍.ഗോപാലകൃഷ്ണന് കൈമാറിയാണ് പ്രകാശനം നിര്‍വഹിച്ചത്. ജന്മഭൂമി മാനേജിങ് എഡിറ്റര്‍ കെ. ആര്‍. ഉമാകാന്തന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ജനറല്‍ മാനേജര്‍ കെ.ബി.ശ്രീകുമാര്‍, റസിഡന്റ് എഡിറ്റര്‍ കെ.എന്‍.ആര്‍.നമ്പൂതിരി, ന്യൂസ് എഡിറ്റര്‍ പി.ശ്രീകുമാര്‍, കൊല്ലം ജില്ലാ ലേഖകന്‍ എം.സതീശന്‍ എന്നിവര്‍ സംസാരിച്ചു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.