ശബരിമല യാത്ര ഒഴിവാക്കണം

Wednesday 22 August 2018 2:27 am IST

പത്തനംതിട്ട: ഇനിയൊരറിയിപ്പുണ്ടാകും വരെ ശബരിമല യാത്ര ഒഴിവാക്കാന്‍  ദേവസ്വം ബോര്‍ഡ് അഭ്യര്‍ഥിച്ചു.  പമ്പയിലെയും പരിസരപ്രദേശങ്ങളിലെയും സാഹചര്യത്തില്‍ യാത്ര സുരക്ഷിതമല്ലാത്തതിനാല്‍ ഭക്തരെ ഓണക്കാലത്തെ പൂജകള്‍ക്കായി  ശബരിമലയിലേക്ക് പ്രവേശിപ്പിക്കേണ്ടതില്ലെന്ന് ഹൈക്കോടതി നിര്‍ദ്ദേശമുണ്ട്. 

പമ്പാനദി ഗതിമാറി ഒഴുകുകയാണ്.  പമ്പയിലെ പ്രധാന പാലങ്ങള്‍ തകര്‍ന്നു.   അതിനാല്‍ ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ അയ്യപ്പഭക്തര്‍ ശബരിമലയിലേക്കുള്ള യാത്ര ഒഴിവാക്കണം. ഭക്തര്‍ ഹൈക്കോടതി ഉത്തരവ് കര്‍ശനമായി പാലിക്കണമെന്നും ബോര്‍ഡ് ആവശ്യപ്പെട്ടു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.