ന്യൂദല്‍ഹി: ബീഹാര്‍ ഗവര്‍ണ്ണര്‍ സത്യപാല്‍ മാലിക്കിനെ ജമ്മു കശ്മീരിലെ പുതിയ ഗവര്‍ണ്ണറായി നിയമിച്ചു. കശ്മീര്‍ ഗവര്‍ണ്ണര്‍ എന്‍എന്‍ വോറയെ തല്‍സ്ഥാനത്തു നിന്ന് മാറ്റിയിട്ടുണ്ട്. സംസ്ഥാനം രാഷ്ട്രപതി ഭരണത്തിലാണിപ്പോഴുള്ളത്. ബിജെപി നേതാവ് ലാല്‍ജി ഠണ്ടനെ ബിഹാര്‍ ഗവര്‍ണ്ണറായി നിയമിച്ചിട്ടുണ്ട്.
സത്യദേവ് നാരായണ്‍ ആര്യയെ ഹരിയാന ഗവര്‍ണ്ണറായും നിയമിച്ചു. ത്രിപുര ഗവര്‍ണ്ണര്‍ തഥാഗത റോയിയെ മേഘാലയ ഗവര്‍ണ്ണറായി മാറ്റി നിയമിച്ചിട്ടുണ്ട്. ഹരിയാന ഗവര്‍ണ്ണറായിരുന്ന കപ്താന് സിങ് സോളങ്കിയെ ത്രിപുര ഗവര്‍ണ്ണറായി മാറ്റി നിയമിച്ചു. ബേബി റാണി മൗര്യയെ ഉത്തരാഖണ്ഡ് ഗവര്‍ണ്ണറായും നിയമിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: