ജക്കാര്‍ത്ത: ഇന്ത്യന്‍ നീന്തല്‍ക്കുളത്തിലെ സൂപ്പര്‍താരം വീര്‍ധവാല്‍ ഖാഡെയ്ക്ക് സെക്കന്‍ഡിന്റെ നൂറിലൊരംശത്തില്‍ മെഡല്‍ നഷ്ടം. പുരുഷന്മാരുടെ 50 മീറ്റര്‍ ഫ്രീസ്റ്റൈലിലാണ് ഖാഡെയ്ക്ക് വെങ്കലം നഷ്ടമായത്. 22.47 സെക്കന്‍ഡിലാണ് ഖാഡെ നീന്തിയെത്തിയത്.
നേരത്തെ ഹീറ്റ്സില്‍ സ്വന്തം ദേശീയ റെക്കോര്‍ഡ് തിരുത്തിയ പ്രകടനം ഖാഡെ നടത്തിയിരുന്നു. 22.43 സെക്കന്‍ഡിലാണ് ഹീറ്റ്സില്‍ ഖാഡെ നീന്തിയെത്തിയത്. ഈ പ്രകടനം നടത്തിയിരുന്നെങ്കില്‍ ഖാഡെക്ക് വെങ്കലം സ്വന്തമാക്കായിരുന്നു.
22.46 സെക്കന്‍ഡില്‍ നീന്തിയെത്തിയ ജപ്പാന്റെ സുനിചി നകാവോയ്ക്കാണ് വെങ്കലം. 22.11 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത ചൈനയുടെ യു ഹെക്സിന് സ്വര്‍ണവും 22.20 സെക്കന്‍ഡില്‍ ജപ്പാന്റെ കാറ്റ്സുമി നകാമുറ വെങ്കലവും കരസ്ഥമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: