ധാര്‍മികതയുണ്ടെങ്കില്‍ മന്ത്രി രാജു രാജിവയ്ക്കണം

Wednesday 22 August 2018 9:13 am IST
മന്ത്രിമാര്‍ തമ്മിലുള്ള തര്‍ക്കമാണ് ദുരന്തത്തിന്റെ വ്യാപ്തി വര്‍ദ്ധിപ്പിച്ചത്.ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന റെഡ് ക്രോസും, സേവാഭാരതിയും പോലുള്ള സംഘടനകള്‍ അവരുടെ മുദ്ര പ്രദര്‍ശിപ്പിക്കരുതെന്ന മുഖ്യമന്ത്രിയുടെ വാദം അംഗീകരിക്കാനാകില്ല. ഈ വിഷയത്തില്‍ മുഖ്യമന്ത്രിക്ക് സ്റ്റാലിന്റെ ഭാഷയാണ് .

തിരുവനന്തപുരം:  ധാര്‍മികത ഉണ്ടെങ്കില്‍ മന്ത്രി കെ.രാജു രാജിവെക്കണമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ അഡ്വ.പി.എസ്.ശ്രീധരന്‍ പിള്ള.മര്യാദയുള്ള മുഖ്യമന്ത്രിയാണെങ്കില്‍ രാജി കത്ത് എഴുതി വാങ്ങണം.സര്‍ക്കാരിന്റെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ പോരായ്മകള്‍ ഉണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മന്ത്രിമാര്‍ തമ്മിലുള്ള തര്‍ക്കമാണ് ദുരന്തത്തിന്റെ വ്യാപ്തി വര്‍ദ്ധിപ്പിച്ചത്.ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന റെഡ് ക്രോസും, സേവാഭാരതിയും പോലുള്ള സംഘടനകള്‍ അവരുടെ മുദ്ര പ്രദര്‍ശിപ്പിക്കരുതെന്ന മുഖ്യമന്ത്രിയുടെ വാദം അംഗീകരിക്കാനാകില്ല. ഈ വിഷയത്തില്‍ മുഖ്യമന്ത്രിക്ക് സ്റ്റാലിന്റെ ഭാഷയാണ് .

കേന്ദ്ര സര്‍ക്കാരിനെ കുറ്റം പറയുന്നവര്‍ ദുരിതബാധിതര്‍ക്ക് എത്ര ധനസഹായം നല്‍കിയെന്നും എത്ര പദ്ധതികള്‍ പ്രഖ്യാപിച്ചെന്നും വ്യക്തമാക്കണം.ദുരിതാശ്വാസ ഫണ്ടുകള്‍ വക മാറ്റി ചിലവാക്കിയ ചരിത്രം ഉള്ളതിനാലാകും പണത്തിന് പകരം കേന്ദ്ര സര്‍ക്കാര്‍ വിവിധ പദ്ധതികള്‍ പ്രഖ്യാപിക്കുന്നതെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.

ബിജെപിയുടെയും പോഷക സംഘടനകളുടെയും നേതാക്കളും അണികളും തിരുവോണ നാളില്‍ ദുരിതബാധിതര്‍ക്കൊപ്പം ചേര്‍ന്ന് ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.