ത്യാഗസ്മരണയില്‍ ഇന്ന് ബലി പെരുന്നാള്‍

Wednesday 22 August 2018 9:20 am IST

മലപ്പുറം: ആത്മാര്‍പ്പണത്തിന്റെ ആഘോഷമായ ബലി പെരുന്നാള്‍ ഇന്ന്. ത്യാഗത്തിന്റെയും സ്നേഹത്തിന്റെയും സ്മരണ പുതുക്കലാണ് ഓരോ ബലി പെരുന്നാളും. ദൈവത്തിന്റെ കല്‍പ്പനപ്രകാരം നബി മകനെ ബലി നല്‍കാന്‍ സന്നദ്ധമായതിന്റെ ഓര്‍മയ്ക്കായാണ് ബലി പെരുന്നാള്‍ ആഘോഷിക്കുന്നത്.

പള്ളികളിലും പ്രത്യേകം തയാറാക്കിയ ഈദ്ഗാഹുകളിലും പ്രാര്‍ഥനകള്‍ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി കഴിഞ്ഞു. രാവിലെ പള്ളികളിലും പ്രത്യേകം ഒരുക്കിയ സ്ഥലങ്ങളിലും പെരുന്നാള്‍ നിസ്‌കാരം നടക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.