റെയില്‍വേ ലൈന്‍ പുനരുദ്ധാരണം: അഞ്ച് ട്രെയിനുകള്‍ റദ്ദാക്കി

Wednesday 22 August 2018 10:07 am IST

തിരുവനന്തപുരം: പാലക്കാട്, തിരുവനന്തപുരം റെയില്‍വേ ഡിവിഷനില്‍ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ ഇന്ന് അഞ്ച് ട്രെയിനുകള്‍ പൂര്‍ണമായും ഒരു ട്രെയിന്‍ ഭാഗികമായും റദ്ദാക്കി. 

പാലക്കാട്-തിരുനല്‍വേലി-പാലക്കാട് പാലരുവി എക്‌സ്പ്രസ് (16792/16791), മാംഗലൂര്‍ ജംഗ്ഷന്‍ - യശ്വന്ത്പൂര്‍ എക്‌സ്പ്രസ് (16576), കണ്ണൂര്‍- ആലപ്പുഴ എക്‌സ്പ്രസ് (16308), കണ്ണൂര്‍ - എറണാകുളം ഇന്റര്‍സിറ്റി എക്‌സ്പ്രസ് (16306), ഷൊര്‍ണൂര്‍-എറണാകുളം പാസഞ്ചര്‍ (56361) എന്നിവയാണ് പൂര്‍ണമായും റദ്ദാക്കിയത്. 

തിരുവന്തപുരം -ഗുരുവായൂര്‍ എക്‌സ്പ്രസ് (16341) എറണാകുളത്തിനും ഗുരുവായൂരിനുമിടയില്‍ ഭാഗികമായി റദ്ദാക്കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.