ഭക്ഷ്യോല്‍പ്പന്ന നിര്‍മാണ കമ്പനികളും സഹായത്തിന്

Wednesday 22 August 2018 10:24 am IST

ന്യൂദല്‍ഹി: പ്രളയക്കെടുതിയില്‍പ്പെട്ട കേരളത്തെ സഹായിക്കാന്‍ കേന്ദ്ര നിര്‍ദേശപ്രകാരം ഭക്ഷ്യോല്‍പ്പന്ന നിര്‍മാണ കമ്പനികളും സഹായഹസ്തവുമായി രംഗത്ത്. ബഹുരാഷ്ട്ര കമ്പനികളടക്കം കേരളത്തിന് സഹായവുമായി രംഗത്തുണ്ട്. കേരളത്തിന് ഭക്ഷ്യ ദൗര്‍ലഭ്യം ഉണ്ടാകില്ലെന്ന് കേന്ദ്ര ഭക്ഷ്യ സംസ്‌ക്കരണ മന്ത്രി ഹര്‍സിമ്രത് ബാദല്‍ മുഖ്യമന്ത്രി പിണറായി വിജയനെ വിളിച്ച് ഉറപ്പുനല്‍കി. ദുരിതാശ്വാസ ക്യാമ്പുകളില്‍ ലക്ഷക്കണക്കിന് കുട്ടികള്‍ക്ക് ഭക്ഷ്യോല്‍പ്പന്നങ്ങളുടെ ക്ഷാമം അനുഭവപ്പെടുന്നുണ്ടെന്ന് മുഖ്യമന്ത്രി കേന്ദ്രമന്ത്രിയെ അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ബേബി ഫുഡ്‌സ് അടക്കമുള്ള സഹായങ്ങള്‍ എത്തിക്കാന്‍ കേന്ദ്രം ഭക്ഷ്യോല്‍പ്പന്ന കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കിയത്. 

 കമ്പനികള്‍ നല്‍കിയ സഹായങ്ങള്‍

ബ്രിട്ടാനിയ: 6.5 ടണ്‍ വരുന്ന 2.10 ലക്ഷം പായ്ക്കറ്റ് ബിസ്‌ക്കറ്റുകള്‍ കൊച്ചിയിലെത്തിച്ചു. 1.25 ലക്ഷം പായ്ക്കറ്റ് ബിസ്‌ക്കറ്റുകള്‍ മലപ്പുറത്തും വയനാട്ടിലും വിതരണം ചെയ്തു. രണ്ടു ദിവസത്തിനുള്ളില്‍ 1.25 ലക്ഷം ബിസ്‌ക്കറ്റ് പായ്ക്കറ്റുകള്‍ നല്‍കും. മധുരയില്‍ നിന്ന് മൂവായിരം ബണ്ണുകളും പതിനായിരം പായ്ക്കറ്റ് ബിസ്‌ക്കറ്റുകളും എത്തിക്കും. 

കോക്ക്: 1.4 ലക്ഷം ലിറ്റര്‍ കുടിവെള്ളം വിതരണം ചെയ്തു. ഇന്ന് 20,000 ലിറ്റര്‍ വെള്ളവും രണ്ടു ദിവസത്തിനുള്ളില്‍ 80,000 ലിറ്റര്‍ വെള്ളവും നല്‍കും.

ബിക്കാനീര്‍വാല: ഒരു മെട്രിക് ടണ്‍ മിക്‌സ്ചര്‍ അടക്കം ഒരു ലക്ഷം പായ്ക്കറ്റുകള്‍ നല്‍കും.

എംടിആര്‍ ഫുഡ്‌സ് പ്രൈവറ്റ് ലിമിറ്റഡ്: 35,000 പായ്ക്കറ്റ് റെഡി റ്റു ഈറ്റ് പായ്ക്കറ്റുകള്‍ വയനാട്ടില്‍ നല്‍കി.

നെസ്‌ലേ: 90,000 പായ്ക്കറ്റ് മാഗി, രണ്ടു ലക്ഷം പായ്ക്കറ്റ് മഞ്ച്, 1100 പായ്ക്കറ്റ് കോഫി, 2500 പായ്ക്കറ്റ് പാല്‍ എന്നിവ നല്‍കി. 40,000 പായ്ക്കറ്റ് മാഗി, ഒരു ലക്ഷം മഞ്ച്, 1100 കോഫി പായ്ക്കുകള്‍, 2500 സംസ്‌ക്കരിച്ച പാല്‍ പായ്ക്കറ്റുകള്‍, 30,000 പായ്ക്ക് റെഡി റ്റു ഡ്രിങ്ക് മിലോ, ആയിരം പായ്ക്ക് സെരിഗോ എന്നിവ ഉടനെത്തിക്കും.

ഡാബര്‍: 30000-40,000 ലിറ്റര്‍ ടെട്ര പായ്ക്ക്ഡ് ജൂസ്, ആയിരം ട്യൂബ് ഓഡോമോസ്.

പെപ്‌സികോ: 6.78 ലക്ഷം ലിറ്റര്‍ കുടിവെള്ള കുപ്പികള്‍, 10,000 കിലോ ക്വേക്കര്‍ ഓട്‌സ്.

ജിഎസ്‌കെ: പത്തുലക്ഷം രൂപയുടെ ദുരിതാശ്വാസ സാമഗ്രികള്‍, പത്തുലക്ഷം ഹോര്‍ലിക്‌സ് പായ്ക്കറ്റുകള്‍, പത്തുലക്ഷം ക്രോസിന്‍ ഗുളികകള്‍.

ബാഗ്രീസ് ഇന്ത്യ ലിമിറ്റഡ്: രണ്ട് മെട്രിക് ടണ്‍ വരുന്ന പതിനായിരം പായ്ക്കറ്റ് ഓട്‌സ്. 

ഐറ്റിസി: 3.30 ലക്ഷം പായ്ക്കറ്റ് ബിസ്‌ക്കറ്റ്, 2000 ബോട്ടില്‍ സാവ്‌ലോണ്‍, 3000 പായ്ക്കറ്റ് ഡയ്‌റി വൈറ്റ്‌നര്‍, 9000 പായ്ക്കറ്റ് ലിക്വിഡ് ഹാന്റ്‌വാഷ്, 7000 സോപ്പുകള്‍ എന്നിവ എത്തിക്കും.

പെര്‍നാഡ് റിക്കാര്‍ഡോ ആന്റ് കാര്‍ഗില്‍: അമുലുമായി ചേര്‍ന്ന് പാല്‍പ്പൊടികളും ബേബി ഫുഡുകളും നല്‍കും. 

മാരികോ: 30 മെട്രിക് ടണ്‍ ഓട്‌സ് നല്‍കും.

മോണ്ടലസ് ഇന്ത്യ ഫുഡ്‌സ് ലിമിറ്റഡ്: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് പത്തുലക്ഷം രൂപ. 

ഹിന്ദുസ്ഥാന്‍ യൂണിലിവര്‍: 9,500 കെയ്‌സ് ഉപ്പ്, 29,000 കെയ്‌സ് ഗോതമ്പ് ഉല്‍പ്പന്നങ്ങള്‍, ആയിരം കെയ്‌സ് കെച്ചപ്പ്, 250 കെയ്‌സ് സ്‌പൈസസ് മിക്‌സ് മസാല, മറ്റുല്‍പ്പന്നങ്ങള്‍ എന്നിവ വിതരണം ചെയ്യും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.