വിദേശ സഹായം ; നിലവിലെ നയം മാറ്റാനാകില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍

Wednesday 22 August 2018 11:12 am IST

ന്യൂദല്‍ഹി : പ്രളയക്കെടുതിയെ തുടര്‍ന്ന് ധനസഹായം കൈപറ്റുന്നതിലുള്ള വിദേശനയം മാറ്റേണ്ടതിലെന്ന് കേന്ദ്ര സര്‍ക്കാര്‍. ഒന്നാം യു.പി.എ സര്‍ക്കാരാണ് വിദേശ രാഷ്ട്രങ്ങളില്‍ നിന്നും ധനസഹായം സ്വീകരിക്കേണ്ടെന്ന നയം രൂപപ്പെടുത്തിയത്.

15 വര്‍ഷമായി തുടരുന്ന നയം തുടരുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കുന്ന സൂചന. വിദേശരാജ്യങ്ങളില്‍നിന്ന് ഇത്തരം സഹായങ്ങള്‍ സ്വീകരിക്കില്ലെന്നാണ് ഇന്ത്യയുടെ പ്രഖ്യാപിതനയം.

ഉത്തരാഖണ്ഡില്‍ പ്രളയമുണ്ടായപ്പോഴും അമേരിക്കയും ജപ്പാനും സഹായം വാഗ്ദാനം ചെയ്തിരുന്നെങ്കിലും ഇന്ത്യ സ്വീകരിച്ചിരുന്നില്ല. ദുരന്തങ്ങളെ ഒറ്റയ്ക്ക് നേരിടാനുള്ള ശേഷി ഇന്ത്യയ്ക്കുണ്ടാന്നായിരുന്നു അന്നത്തെ പ്രധാനമന്ത്രിയായിരുന്ന മന്‍മോഹന്‍സിങ് സ്വീകരിച്ച നിലപാട്. പകരം അന്നത്തെ യു പി എ സര്‍ക്കാര്‍ എഡിബിയില്‍ നിന്നും വായ്പ്പയെടുക്കുകയാണ് ചെയ്തത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.