മുംബൈയിലെ ക്രിസ്റ്റല്‍ ടവറില്‍ തീപിടുത്തം ; കൂടുതല്‍പേര്‍ കുടുങ്ങി കിടക്കുന്നു

Wednesday 22 August 2018 11:23 am IST
ഇരുപതോളം ഫയര്‍ എഞ്ചിനുകള്‍ സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കാന്‍ ശ്രമിക്കുകയാണ്. കെട്ടിടത്തിനുള്ളില്‍ കുടുങ്ങിയവരെ പുറത്തെത്തിക്കാനുള്ള തീവ്രശ്രമത്തിലാണു രക്ഷാപ്രവര്‍ത്തകര്‍.

മുംബൈ : മുംബൈയിലെ ജനവാസകേന്ദ്രത്തിലെ ബഹുനിലകെട്ടിടത്തില്‍ തീപിടുത്തം. ഹിന്ദ്മാതാ സിനിമാ തിയറ്ററിനു സമീപത്തുള്ള ക്രിസ്റ്റല്‍ ടവറിലാണു തീപിടുത്തമുണ്ടായത്. ധാരാളം ആളുകള്‍ കെട്ടിടത്തിന്റെ മുകളിലെ നിലകളില്‍ കുടുങ്ങി കിടക്കുന്നതായാണ് വിവരം. ഇവരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. 

ഇരുപതോളം ഫയര്‍ എഞ്ചിനുകള്‍ സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കാന്‍ ശ്രമിക്കുകയാണ്. കെട്ടിടത്തിനുള്ളില്‍ കുടുങ്ങിയവരെ പുറത്തെത്തിക്കാനുള്ള തീവ്രശ്രമത്തിലാണു രക്ഷാപ്രവര്‍ത്തകര്‍.

ബുധനാഴ്ച രാവിലെ 8.55 ഓടു കൂടി കെട്ടിടത്തിന്റെ 12ാം നിലയിലാണ് തീപിടുത്തം ഉണ്ടായത് എന്നാണ് പ്രാഥമിക നിഗമനം. നിലവില്‍ അപകടത്തില്‍ നിന്നും 8 പേരെ ക്രെയില്‍ ഉപയോഗിച്ച് രക്ഷപ്പെടുത്തിയതായി റസ്‌ക്യൂ ഉദ്യോഗസ്ഥര്‍ അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.