കേരളത്തിലെ പ്രളയം മനുഷ്യസൃഷ്ടി - രമേശ് ചെന്നിത്തല

Wednesday 22 August 2018 11:29 am IST
ഡാമുകള്‍ തുറക്കുന്നതിന് മുമ്പ് കാലാവസ്ഥയെ കുറിച്ച്‌ പഠിച്ചില്ല. പമ്പയിലേയും ഇടുക്കി,​ എറണാകുളം,​ തൃശൂര്‍ ഡാമുകള്‍ ഒരുമിച്ച്‌ തുറന്നു. ഡാമുകള്‍ തുറക്കുന്നതിന്റെ പ്രത്യാഘാതങ്ങളെ കുറിച്ച്‌ ആലോചിച്ചില്ല.

തിരുവനന്തപുരം: കേരളത്തിലെ പ്രളയം മനുഷ്യ സൃഷ്ടി ആണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.  കെഎസ്ഇബിയുടെ അത്യാര്‍ത്തിയാണ് ഇപ്പോഴത്തെ വെള്ളപ്പൊക്കത്തിന് കാരണമെന്നും അദ്ദേഹം പറഞ്ഞു. ആരോപണം രാഷ്ട്രീയമായി ഉന്നയിക്കാന്‍ തന്നെയാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ തീരുമാനം. 

കൂടാതെ ഡാം തുറന്നപ്പോള്‍ വേണ്ടത്ര മുന്നറിയിപ്പോ മുന്‍കരുതലുകളോ ഉണ്ടായില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കാലവര്‍ഷ മുന്നറിയിപ്പുകള്‍ ഉണ്ടായിട്ടും വേണ്ടത്ര മുന്‍കരുതലുകള്‍ എടുക്കാതിരുന്നതിനാല്‍ നിരവധി ജീവനുകള്‍ പൊലിഞ്ഞതായും രമേശ് ചെന്നിത്തല പറഞ്ഞു.

ഡാമുകള്‍ തുറക്കുന്നതിന് മുമ്പ് കാലാവസ്ഥയെ കുറിച്ച്‌ പഠിച്ചില്ല. പമ്പയിലേയും ഇടുക്കി,​ എറണാകുളം,​ തൃശൂര്‍ ഡാമുകള്‍ ഒരുമിച്ച്‌ തുറന്നു. ഡാമുകള്‍ തുറക്കുന്നതിന്റെ പ്രത്യാഘാതങ്ങളെ കുറിച്ച്‌ ആലോചിച്ചില്ല. ജനങ്ങളെ മാറ്റിപ്പാര്‍പ്പിച്ചില്ല. ലാഭക്കൊതിയന്മാരായ വൈദ്യുതി ബോര്‍ഡ് കുറ്റകരമായ അനാസ്ഥ കാണിച്ചുവെന്നും ചെന്നിത്തല പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.