ട്രെയിന്‍ ഗതാഗതം പുനരാരംഭിച്ചു; വൈകിയോട്ടം തുടരും

Wednesday 22 August 2018 12:39 pm IST
ചൊവ്വാഴ്ച പുറപ്പെടേണ്ടിയിരുന്ന കൊച്ചു‌വേളി - ബംഗളുരു ട്രെയിന്‍ ബുധനാഴ്ച പുലര്‍ച്ചെയാണ് പുറപ്പെട്ടത്. ചൊവ്വാഴ്ച പുറപ്പെടേണ്ടിയിരുന്ന നിസാമുദീന്‍ - എറണാകുളം മിലേനിയം എക്സ്പ്രസ് റദ്ദാക്കിയിരുന്നു.

കൊച്ചി: മഴയും മണ്ണിടിച്ചിലും മൂലം നിര്‍ത്തിവച്ചിരുന്ന ട്രെയിന്‍ ഗതാഗതം പുനരാരംഭിച്ചു. കൊല്ലം- ചെങ്കോട്ട പാതയിലെ ട്രെയിന്‍ സര്‍വീസ് ഭാഗികമായി പുനസ്ഥാപിച്ചിട്ടുണ്ട്. പുനലൂ‍ര്‍ വരെ മൂന്ന് പാസഞ്ചര്‍ ട്രെയിനുകള്‍ സര്‍വീസ് നടത്തും. പതിനഞ്ചാം തീയതി മുതലാണ് സര്‍വീസ് മുടങ്ങിയിരുന്നത്. 

ഗതാഗതം പുനസ്ഥാപിച്ച പാതകളില്‍ 45 കിലോമീറ്ററും പാലങ്ങളില്‍ 20 കിലോമീറ്ററും വേഗ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതുമൂലം ചില ട്രെയിനുകള്‍ ഒന്നും രണ്ടും മണിക്കൂറും വൈകിയാണ് ഓടുന്നത്. ചൊവ്വാഴ്ച പുറപ്പെടേണ്ടിയിരുന്ന കൊച്ചു‌വേളി - ബംഗളുരു ട്രെയിന്‍ ബുധനാഴ്ച പുലര്‍ച്ചെയാണ് പുറപ്പെട്ടത്. ചൊവ്വാഴ്ച പുറപ്പെടേണ്ടിയിരുന്ന നിസാമുദീന്‍ - എറണാകുളം മിലേനിയം എക്സ്പ്രസ് റദ്ദാക്കിയിരുന്നു. 

വേഗ നിയന്ത്രണം പിന്‍‌വലിച്ചതോടെ കൊച്ചി മെട്രോ സര്‍വീസ് സാധാരണ നിലയിലായി. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.