ന്യൂദല്‍ഹി: അന്തരിച്ച മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിയുടെ ചിതാഭസ്മം വിവിധ സംസ്ഥാനങ്ങളിലെ ബിജെപി അദ്ധ്യക്ഷന്മാര് ഏറ്റുവാങ്ങി. രാജ്യത്താകമാനമുള്ള തീര്‍ത്ഥ സ്നാനങ്ങളില് ചിതാഭസ്മം നിമജ്ജനം ചെയ്യും. കേരളത്തില്‍ ഈ മാസം 31 ന് ദേശീയ നേതാക്കളുടെ സാന്നിധ്യത്തില്‍ നിമജ്ജന ചടങ്ങുകള്‍ നടക്കുമെന്ന് പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ശ്രീധരന് പിള്ള പറഞ്ഞു.
29 സംസ്ഥാനങ്ങളിലേയും അദ്ധ്യക്ഷന്മാര് ചിതാഭസ്മം ഏറ്റുവാങ്ങി.ബിജെപി പ്രവര്‍ത്തകര്‍ക്കും അനുഭാവികള്‍ക്കും പൊതുജനങ്ങള്‍ക്കും ചിതാഭസ്മം കാണാന്‍ അവസരമൊരുക്കും. പ്രധാന തീര്‍ത്ഥ സ്ഥലങ്ങളില്‍ നിമജ്ജന ചടങ്ങുകളുമുണ്ടാകും.
കേരളത്തില്‍ ഈ മാസം 28 മുതല്‍ 31 വരെ ചിതാഭസ്മം എല്ലാ ജില്ലകളിലും പൊതുദര്‍ശനത്തിനു വയ്ക്കും.ആഗസ്റ്റ് 31 ന് കേന്ദ്ര സംസ്ഥാന നേതാക്കളുടെ സാന്നിധ്യത്തില്‍ തിരുവല്ലം പരശുരാമസ്വാമി ക്ഷേത്രത്തിലാണ് നിമജ്ജന ചടങ്ങുകള്‍ നടക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: