കേസരി ഓണ്‍ലൈന്‍ ഹാക്ക് ചെയ്തു

Wednesday 22 August 2018 2:37 pm IST

വ്യാജ പേജ്

 

കൊച്ചി: ആര്‍എസ്എസ് മുഖപത്രമായ കേസരിയുടെ ഓണ്‍ലൈന്‍ ഹാക്ക് ചെയ്തു. കേന്ദ്ര സര്‍ക്കാരിനെതിരേ കടുത്ത വിമര്‍ശനം നടത്തുന്ന മുഖപ്രസംഗം കുറച്ചു നേരത്തേക്ക് ഓണ്‍ലൈനില്‍ വന്നു. എന്നാല്‍ വൈകാതെ അപ്രത്യക്ഷമായി. 

മുഖ്യമന്ത്രി പിണറായി വിജയനെ സ്തുതിച്ച് കേന്ദ്ര സര്‍ക്കാരിനെ കുറ്റപ്പെടുത്തുന്ന മുഖപ്രസംഗം അക്ഷരത്തെറ്റും ആവര്‍ത്തനവും ഉള്ളതാണ്. 

 

യഥാര്‍ഥ പേജ്‌

കേസരി വാരിക ഇറങ്ങുന്നത് ഇന്നാണ്. അതു കണക്കാക്കി ആഗസ്ത് 22 തീയതിവെച്ചാണ് മുഖപ്രസംഗം ചേര്‍ത്തിരിക്കുന്നത്. ഇറങ്ങുന്ന ദിവസം വാരിക ഓണ്‍ലൈനില്‍ കിട്ടാറില്ല. എന്നാല്‍ ഹാക്കു ചെയ്തവര്‍ അക്കാര്യം ശ്രദ്ധിച്ചില്ല. 

ഓണ്‍ലൈനില്‍ ഹാക്കിങ് നടന്നിട്ടുണ്‌ടെന്നും അന്വേഷണം നടത്തുന്നുവെന്നും പത്രാധിപര്‍ ഡോ. എന്‍.ആര്‍. മധു പറഞ്ഞു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.