വീടിന് മുകളിലേക്ക് ബസ് പാഞ്ഞു കയറി; 40 പേര്‍ക്ക് പരിക്ക്

Wednesday 22 August 2018 3:09 pm IST
ബസിന്റെ ബ്രേക്ക് പൊട്ടിയതാണ് അപകടത്തിന് കാരണമെന്നാണ് സംശയിക്കുന്നതെന്ന് രാജപുരം പോലീസ് പറഞ്ഞു.

രാജപുരം: ബസ് വീടിന് മുകളിലേക്ക് പാഞ്ഞു കയറി 40 ഓളം പേര്‍ക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. കാഞ്ഞങ്ങാട് നിന്നും പാണത്തൂരിലേക്ക് പോവുകയായിരുന്ന ശിവഗംഗ ബസാണ് നിയന്ത്രണം വിട്ട് വീടിനു മുകളിലേക്ക് പാഞ്ഞുകയറിയത്. 

വീടിന്റെ സണ്‍ഷൈടില്‍ ഇടിച്ചാണ് ബസ് നിന്നത്. ബസിന്റെ ബ്രേക്ക് പൊട്ടിയതാണ് അപകടത്തിന് കാരണമെന്നാണ് സംശയിക്കുന്നതെന്ന് രാജപുരം പോലീസ് പറഞ്ഞു. ബുധനാഴ്ച്ച ഉച്ചയ്ക്ക് 12 മണിയോടെ നിറയെ യാത്രക്കാരുമായി പോവുകയായിരുന്ന ബസാണ് രാജപുരം ടാഗോര്‍ വിദ്യാനികേതന്‍ സ്‌കൂളിന് സമീപത്തെ വളവില്‍ വച്ച്‌ നിയന്ത്രണം വിട്ടത്. 

പരിക്കേറ്റവരെ കാഞ്ഞങ്ങാട് ജില്ല ആശുപത്രിയിലും മാവുങ്കാല്‍ സഞ്ജീവനി ആശുപത്രിയിലുമായി പ്രവേശിച്ചിരിക്കുകയാണ്. ഗുരുതരമായി പരിക്കേറ്റയാളെ മംഗളൂരുവിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.