ദൂരദര്‍ശന്‍ കേന്ദ്രത്തില്‍ തീപിടുത്തം

Wednesday 22 August 2018 3:14 pm IST

ന്യൂദല്‍ഹി: ദല്‍ഹിയില്‍ ദൂരദര്‍ശന്‍ കേന്ദ്രത്തില്‍ തീപിടുത്തം. ഉച്ചക്ക് 12.20നാണ് സംഭവം. കോപ്പര്‍നിക്കസ് മാര്‍ഗില്‍ സ്ഥിതി ചെയ്യുന്ന ദൂരദര്‍ശന്റെ പ്രധാന കേന്ദ്രത്തിലെ എസി പ്ലാന്റിലാണ് അഗ്‌നിബാധയുണ്ടായത്.

വൈകാതെ കെട്ടിടത്തിനുള്ളില്‍ മുഴുവന്‍ പുക നിറഞ്ഞു. അര മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണവിധേയമായത്. 

സംഭവത്തില്‍ ആര്‍ക്കും അപകടമില്ല. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകട കാരണമെന്നാണ് നിഗമനം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.