' ആപ്പില്‍' വീണ്ടും രാജി ; ആശിഷ് ഖേതാന്‍ രാജിവെച്ചു

Wednesday 22 August 2018 4:15 pm IST

ന്യൂദല്‍ഹി:   ആം ആദ്മി പാര്‍ട്ടി നേതാവ് ആശിഷ്  ഖേതാന്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചു. ഒരാഴ്ച മുമ്പാണ് പാര്‍ട്ടിയിലെ മറ്റൊരു പ്രമുഖ നേതാവ് അശുതോഷ് രാജിവെച്ചത്. ഇനി മുതല്‍ സജീവ രാഷ്ട്രീയത്തിലിലെന്നു പ്രഖ്യാപിച്ചാണ് ഖേതാന്റെ രാജി. 

ദല്‍ഹി സര്‍ക്കാരിന്റെ ഉപദേശക വിഭാഗമായ  ദല്‍ഹി ഡയലോഗ് ആന്റ് ഡെവലെപ്‌മെന്റ് കമ്മീഷനില്‍( ഡിഡിസി)  നിന്ന് കഴിഞ്ഞ ഏപ്രിലില്‍ അദ്ദേഹം രാജി വെച്ചിരുന്നു. അഭിഭാഷക വൃത്തിയിലേക്ക് മടങ്ങാനായിരുന്നു രാജി. ഇതുമായി ബന്ധപ്പെട്ട  അപവാദങ്ങളില്‍ തനിക്ക് താത്പര്യമില്ലെന്ന്   ഖേതാന്‍ ട്വീറ്റ് ചെയ്തു. 

അശുതോഷ് രാജി പ്രഖ്യാപിച്ച ആഗസ്റ്റ് 15 നു തന്നെ ആശിഷ് ഖേതാനും രാജിക്കത്ത് പാര്‍ട്ടി നേതാവ് കേജരിവാളിന്  നല്‍കിയതായാണ് പാര്‍ട്ടി വൃത്തങ്ങള്‍  വ്യക്തമാക്കുന്നത്. തീര്‍ത്തും വ്യക്തിപരമായ കാരണങ്ങളാല്‍ രാജിവെയ്ക്കുന്നുവെന്നായിരുന്നു അശുതോഷിന്റെ പ്രസ്താവന. 

ഓരോ യാത്രയ്ക്കും ഒരു അന്ത്യമുണ്ട്.  സുന്ദരവും വിപ്ലവകരവുമെന്ന് വിശേഷിപ്പിക്കാവുന്ന എഎപിയ്ക്ക് ഒപ്പമുള്ള എന്റെ കൂട്ടായ്മയും ഇവിടെ അവസാനിക്കുന്നു. അത് തീര്‍ത്തും വ്യക്തിപരമായ കാരണങ്ങളാലാണെന്നുമായിരുന്നു  രാജിക്കു മുന്നോടിയായി അശുതോഷ് നല്‍കിയ ട്വീറ്റ്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.