കണ്ണൂര്‍ ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു

Wednesday 22 August 2018 4:26 pm IST

 

കണ്ണൂര്‍: കണ്ണൂര്‍ ഫെസ്റ്റ് 2018 കണ്ണൂര്‍ പോലീസ് മൈതാനിയില്‍ കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി മേയര്‍ പി.കെ.രാഗേഷിന്റെ അധ്യക്ഷതയില്‍ കണ്ണൂര്‍ ജില്ലാ സര്‍വ്വീസസ് അതോറിറ്റി സെക്രട്ടറി സബ് ജഡ്ജ് സി.സുരേഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു. ഷോപ്പിങ്ങ് പവലിയന്‍ അഡ്വ.പി.ഇന്ദിരയും ബുര്‍ജ് ഖലീഫ തീം പാര്‍ക്ക് വെള്ളോറ രാജനും ആര്‍ട്ട് ഗ്യാലറി ടി.ഒ.മോഹനനും ഫുഡ് കോര്‍ട്ട് അഡ്വ.ലിഷ ദീപക്കും ഉദ്ഘാടനം ചെയ്തു. കെ.വി.രഞ്ചിത്ത്, എ.കെ.ഹരിദാസ്, അഡ്വ.കെ.ഗോപാലകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.

ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള നൂറില്‍പ്പരം വ്യാപാര സ്റ്റാളുകള്‍, കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമുളള അത്യാധുനിക അമ്യൂസ്‌മെന്റ് പാര്‍ക്ക്, ആധുനിക സെല്‍ഫി ക്ലിക്ക് ഗ്യാലറി, ലോകാത്ഭുതങ്ങളില്‍ ഒന്നായ ബൂര്‍ജ്ജ് ഖലീഫ തീം പാര്‍ക്ക് ഫ്‌ളവര്‍ ഷോ, ഓട്ടോ ഷോ, ഫുഡ് കോര്‍ട്ട് തുടങ്ങി വിവിധ തരം മത്സരങ്ങളുമായാണ് കണ്ണൂര്‍ ഫെസ്റ്റ് എത്തിയിരിക്കുന്നത്. ഫണ്‍വേള്‍ഡ് റിസോര്‍ട്ട്‌സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്-ബാംഗ്ലൂര്‍ ആണ് സംഘാടകര്‍. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.