ദുരിതാശ്വാസ നിധി സ്വരൂപിക്കാന്‍ 30 ന് സ്വകാര്യ ബസ്സുകള്‍ സര്‍വ്വീസ് നടത്തും

Wednesday 22 August 2018 4:26 pm IST

 

കണ്ണൂര്‍: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കുന്നതിനു വേണ്ടി 30 ന് കണ്ണൂര്‍ ജില്ലാ ബസ്സ് ഓപ്പറേറ്റേഴ്‌സ് അസ്സേസ്സിയേഷന്‍ കോ-ഓഡിനേഷന്‍ കമ്മറ്റിയിലെ മുഴുവന്‍ മെമ്പര്‍മാരുടെയും ബസ്സുകള്‍ സര്‍വ്വീസ് നടത്താന്‍ തീരുമാനിച്ചതായി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ജില്ലയില്‍ ആയിരത്തിനാനൂറോളം ബസ്സുകളാണ് ഓടുന്നത്. ദുരന്ത നിവാരണയജ്ഞത്തില്‍ പങ്കാളികളാകാന്‍ കണ്ണൂരില്‍ നിന്ന് വയനാട്ടിലേക്ക് പുറപ്പെട്ട ടെറിട്ടോറിയല്‍ ആര്‍മിയില്‍പ്പെട്ടവരെ വയനാട്ടിലെത്തിക്കാന്‍ കോ-ഓഡിനേഷന്‍ കമ്മറ്റി ഒരു ബസ്സ് വിട്ട് നല്‍കിയിരുന്നു. മൂന്ന് ദിവസമാണ് ബസ്സ് ഉപയോഗിച്ചത്. ജില്ലാ ഭരണകൂടം ആവശ്യപ്പെടുന്ന സാഹചര്യത്തില്‍ സഹായഹസ്തവുമായി സദാസന്നദ്ധമായിരുന്നു കോ-ഓഡിനേഷന്‍ കമ്മറ്റി. 23 ന് ഉച്ചയ്ക്ക് 2 മണിക്ക് കോ-ഓഡിനേഷന്‍ കമ്മറ്റി ജനറല്‍ ബോഡിയോഗം കണ്ണൂര്‍ ജില്ലാ ബസ്സുടമ ഹാളില്‍ ചേരുമെന്നും ഭാരവാഹികള്‍ അറിയിച്ചു. ചെയര്‍മാന്‍ എം.വി.വത്സലന്‍, കെ.രാജ്കുമാര്‍, കെ.വിജയന്‍, ടി.എം.സുധാകരന്‍, പി.പി.മോഹനന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.